അമേരിക്കയുടെ തിരിച്ചടി തീരുവയില്‍ തീരുമാനം ഇന്നറിയാം: ട്രംപിന്റെ താരിഫ് നയത്തിനെതിരായ കേസ് ഇന്ന് സുപ്രീം കോടതിയില്‍

അമേരിക്കയുടെ തിരിച്ചടി തീരുവയില്‍ തീരുമാനം ഇന്നറിയാം: ട്രംപിന്റെ താരിഫ് നയത്തിനെതിരായ കേസ് ഇന്ന് സുപ്രീം കോടതിയില്‍

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരിടച്ചടി തീരുവയുടെ കാര്യത്തില്‍ നല്കിയ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. തീരുവകള്‍ ഈടാക്കിയതിനെതിരേ് കീഴ്‌ക്കോടതികളുടെ വിധികള്‍ വന്നിരുന്നു. ഇതിനെതിരേ ട്രംപ് നല്കിയ ഹര്‍ജിയാണ് ഇന്ന് പരമോന്നത കോടതി പരിഗണിക്കുന്നത്.

പരമോന്നത കോടതിയില്‍ നിന്നും തിരിച്ചടിയുണ്ടായാല്‍ ട്രംപ് ഭരണകൂടത്തിന് അത് വലിയ പ്രഹരമായിരിക്കും. തീരു വകള്‍ നില്‍നില്‍ക്കുമോ എന്ന സംശയം നേരത്തേ വാദം കേട്ടപ്പോള്‍ സുപ്രീം കോടതിയും ഉന്നയിച്ചിരുന്നു. സുപ്രിം കോടതി വിധി എതിരായാല്‍  തീരുവയായി പിരിച്ചെടുത്ത തുക   തിരിച്ചു കൊടുക്കേണ്ടി വരും.

തീരുവ ഈടാക്കാനുള്ള ഭരണകൂട തീരുമാനം സുപ്രീം കോടതി അസാധുവാക്കിയാല്‍ അമേരിക്കയ്ക്ക് അതു വലിയ  സാമ്പത്തിക ദുരന്തമാകുമെന്നു ട്രംപ് നേരത്തേ പറഞ്ഞിരുന്നു.  കോടതി വിധി എതിരായാല്‍ ലോക രാജ്യങ്ങള്‍ക്കുമേല്‍ തീരുവയുടെ പേരില്‍ ട്രംപ് നേടിയ മേല്‍ക്കോടയ്മ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയും. ഇത്തരമൊരു സാഹചര്യത്തില്‍ അമേരിക്ക മാത്രമല്ല ലോക രാജ്യങ്ങളെല്ലാം കോടതി വിധിക്കായി കാത്തിരിക്കയാണ്്.

ഇന്റര്‍നാഷനല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് (ഐഇഇപിഎ) പ്രകാരം  കഴിഞ്ഞ ഏപ്രിലില്‍ ട്രംപ് ഭരണകൂടം  പ്രഖ്യാപിച്ച തീരുവയെ ചോദ്്യം ചെയ്തുള്ള ഹര്‍ജിയാണ് സുപ്രീം കോടതി പരിശോധിക്കുന്നത്.

Decision on US retaliatory tariffs to be known today: Case against Trump’s tariff policy in Supreme Court today

Share Email
Top