ഡല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

ഡല്‍ഹി കലാപക്കേസ്: ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും ജാമ്യമില്ല

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസിലെ പ്രതികളായ ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജ്യാമാപേക്ഷ സുപ്രീം കോടതി തള്ളി. ഇതോടെ ഉമര്‍ ഖാലിദും ഷര്‍ജീല്‍ ഇമാമും ജയിലില്‍ തന്നെ തുടരും.

2020 ഫെബ്രുവരിയില്‍ പൗരത്വ ഭേദഗതിനിയമത്തിനും നിര്‍ദ്ദിഷ്ട ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ പ്രതിഷേധങ്ങള്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെട്ട അക്രമത്തിന് കരങ്ങളെന്ന് ആരോപിച്ചാണ് ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗള്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്മാന്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ് എന്നിവര്‍ക്കെതിരെ യുഎപിഎയും മുന്‍ ഐപിസിയിലെ വ്യവസ്ഥകളും ചുമത്തി കേസെടുത്തത്.

കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Delhi riots case: No bail for Umar Khalid and Sharjeel Imam

Share Email
LATEST
More Articles
Top