വാഷിംഗ്ടണ്‍: 2021 ജനുവരി ആറിന് യുഎസ് ക്യാപ്പിറ്റോളിലുണ്ടായ കലാപത്തിന് കാരണക്കാരന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണെന്നു വ്യക്തമാക്കി മുന്‍ സ്‌പെഷല്‍ കോണ്‍സല്‍ ജാക്ക് സ്മിത്ത് ഹൗസ ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ നല്കിയ മൊഴിയിലാണ് ഇക്കാര്യം പറഞ്ഞത്.
അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന ഹിയറംഗില്‍ നിരവധി ആരോപണങ്ങളാണ് ജാക്ക് സ്മിത്ത് മുന്നോട്ടു വെച്ചത്.ആക്രമണമുണ്ടാകുമെന്നു ട്രംപിനു മുന്‍കൂട്ടി അറിയാമായിരുന്നുവെന്നും ആക്രമണത്തിന്റെ കാരണക്കാരന്‍ ട്രംപ് ആണെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. ട്രംപ് ആ സാഹചര്യം തന്റെ രാഷ്ട്രീയ നേട്ടത്തിനായാണ്് ഉപയോഗിച്ചത്. 2020 ലെ ദേശീയ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുകയെന്നതായിരുന്നു ഇതിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. ട്രംപിനെതിരേ വ്യക്തമായ തെളവുകള്‍ ഉണ്ടെന്നും മൊഴി നല്കി.
2020 ലെ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ ഇടപെടലിനെ കുറിച്ചും രഹസ്യരേഖകള്‍ ദുരുപയോഗം ചെയ്തതിനെക്കുറിച്ചും വ്യ്ക്തമായ തെളിവുകള്‍ ഉണ്ടെന്നും ജാക്ക് സ്മിത്ത് മൊഴി നല്‍കി. ട്രംപിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചുവെങ്കിലും രണ്ടാം വട്ടവും പ്രസിഡന്റ് പദത്തിലെത്തിയതോടെ അമേരിക്കന്‍ ചട്ടങ്ങള്‍ പ്രകാരം കേസുകള്‍ ഇല്ലാതാവുന്ന സ്ഥിതിയുണ്ടായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ജാക്ക സ്മിത്തിന്റെ ആരോപണങ്ങളെ പ്രസിഡന്റ് ട്രംപ് തള്ളിക്കളഞ്ഞു. സ്മിത്ത് കള്ളം പറയുകയാണെന്നും കൂട്ടിച്ചേര്‍ത്തു.2021 ജനുവരിയില്‍ ക്യാപ്പിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ ചാടിക്കയറി ആക്രമണം നടത്തിയ സംഭവത്തില്‍ എട്ടുപേരു കൊല്ലപ്പെടുകയും 174 പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Donald Trump is the person who caused Jan. 6,’ former special counsel Jack Smith tells House panel











