വാഷിംഗ്ടൺ: അമേരിക്കയുടെ പ്രസിഡന്റ് മാത്രമല്ല വെനസ്വേലിയുടെ ആക്ടിംഗ് പ്രസിഡന്റ് കൂടിയാണ് താനെന്ന പ്രഖ്യാപനവുമായി ഡോണൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച തന്റെ ചിത്രത്തിനൊപ്പമാണ് ട്രംപ് ഇത്തരത്തിൽ പരാമർശം നടത്തിയിട്ടുള്ളത്
ട്രൂത്ത് സോഷ്യലിൽ പോസ്‌റ്റ് ചെയ്ത ചിത്രത്തിനു താഴെ ‘ആക്‌ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല’ എന്നും. 2026 ജനുവരിയിൽ ‘ചുമതലയേറ്റതായുമാണ് കുറിപ്പ്..വെനസ്വേലയൻ പ്രസിഡൻ്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സീലിയ ഫ്ലോറെസിനെയും യുഎസ് സൈന്യം അർദ്ധരാത്രി അതിക്രമിച്ചു കയറി പിടികൂടി തടവിലാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു പ്രതികരണവുമായി ട്രംപ് രംഗത്ത് വന്നത്. ബനുവേലിയൻ എണ്ണ വൻതോതിൽ അമേരിക്ക വിൽക്കുമെന്ന് ട്രംപ് പ്രഖ്യാപനവും നടത്തിയിരുന്നു.
സുഗമമായ അധികാരക്കൈമാറ്റം സാധ്യമാകും വരെ വെനസ്വേലയുടെ ഭരണം യുഎസ് ഏറ്റെടുത്തതായും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്വയം ‘ആക്‌ടിങ് പ്രസിഡന്റ്’ ആയി പുതിയ പ്രഖ്യാപനം നടത്തിയത്.
Donald Trump is the self-proclaimed acting president of Venezuela













