ട്രംപ് പറയുന്നു.. കഠിനവ്യായാമം തനിക്കു ബോറാണ്; രക്തം നേര്‍പ്പിക്കാന്‍ ആസ്പിരിന്‍ കഴിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ്

ട്രംപ് പറയുന്നു.. കഠിനവ്യായാമം തനിക്കു ബോറാണ്; രക്തം നേര്‍പ്പിക്കാന്‍ ആസ്പിരിന്‍ കഴിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ്

വാഷിംഗ്ടണ്‍: മണിക്കൂറുകളോളം ട്രെഡ്മില്ലില്‍ നടക്കുകയോ ഓടുകയോ ചെയ്യുന്നപോലുളള വ്യായാമ മുറകള്‍ തനിക്ക് ബോറാണെന്നു തുറന്നു സമ്മതിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വാള്‍ സ്ട്രീറ്റ് ജേണലിന് നല്കിയ അഭിമുഖത്തിലാണ് യുഎസ് പ്രസിഡന്റ് മനസു തുറന്നത്.

രക്തം നേര്‍പ്പിക്കാനായി ഡോക്ടറുടെ നിര്‍ദേശപ്രകാരം ആസ്പിരിന്‍ ദിവസവും കഴിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. എന്റെ ഹൃദയത്തിലൂടെ കട്ടിയുള്ള രക്തം ഒഴുകുന്നത് ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും എനിക്ക് നല്ലതും നേര്‍ത്തതുമായ രക്തം വേണമെന്നുമായിരുന്നു ആസ്പിരിന്‍ കഴിക്കുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദീകരണം.

ഒക്ടോബറില്‍ നടത്തിയ സ്‌കാനിംഗിനെക്കുറിച്ചും ട്രംപ് പ്രതികരിച്ചു. അത് പതിവ് സിടി സകാന്‍ മാത്രമായിരുന്നുവെന്നും എംആര്‍ഐ സ്‌കാനിംഗ് അല്ലെന്നും ട്രംപ് വ്യക്തമാക്കി.പൊതുപരിപാടിളില്‍ ഉറങ്ങിയെന്ന ആരോപണവും ട്രംപ് നിഷേധിച്ചു. ഞാന്‍ ചിലപ്പോള്‍ ഒന്ന് കണ്ണടയ്ക്കും അപ്പോള്‍ എടുക്കുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നു. ഇതാണ് നടക്കുന്നത് ട്രംപ് കൂട്ടിചേര്‍ത്തു.

Donald Trump says exercising is ‘boring’ as his physician confirms he takes 325 milligrams of aspirin ‘daily’

Share Email
LATEST
Top