മോസ്‌കോ :പുതുവര്‍ഷാഘോഷത്തിനിടെ റഷ്യന്‍ നിയന്ത്രണത്തിലുള്ള യുക്രെയിന്‍ മേഖലയില്‍ ഡ്രോണ്‍ ആക്രമണത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. റഷ്യയുടെ നിയന്ത്രണത്തിലുള്ള യുക്രെയ്ന്‍ പ്രദേശമായ ഖേഴ്‌സനിലെ തീരദേശ ഗ്രാമമായ ഖോര്‍ലിയിലാണ് ആക്രമണം നടന്നത്.
ആക്രമണത്തില്‍ 50 പേര്‍ക്കു പരുക്കേറ്റു. ഒരു ഹോട്ടലില്‍ പുതുവത്സര ആഘോഷം നടക്കുന്നതിനിടെ യുക്രെയ്ന്‍ ആക്രമണം നടത്തുകയായിരുന്നെന്നാണ് റഷ്യന്‍ ആരോപണം. മൂന്നു ഡ്രോണുകളാണ് ഇവിടെ പതിച്ചതെന്നു റഷ്യന്‍ വിദേശ കാര്യമന്താരലയം വ്യക്തമാക്കി.
എന്നാല്‍ യുക്രയിന്റെ ഊര്‍ജോല്‍പാദനകേന്ദ്രങ്ങള്‍ തകര്‍കകാനായി റഷ്യ 200 ലധികം ഡ്രോണുകള്‍ ഉപയോഗിച്ച് യുക്രയിന്‍ മേഖലയില്‍ ആക്രമണം നടത്തിയെന്നും ഇതേ തുടര്‍ന്ന് വോളിന്‍, ഒഡേസ, ചെര്‍ണിഹീവ് മേഖലകളില്‍ വൈദ്യുതിവിതരണം തടസ്സപ്പെട്ടതായ യുക്രെയ്ന്‍ പ്രസിഡന്റ്‌റ് വെ്‌ളോഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു.
Drone attack in Russian-controlled Ukraine region during New Year’s Eve: 24 people, including a small child, killed













