മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്) 2026-ലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശകരമായ തുടക്കം

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്) 2026-ലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശകരമായ തുടക്കം

അജു വാരിക്കാട്

ഹൂസ്റ്റണ്‍:മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്) 2026-ലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവേശകരമായ തുടക്കം: ജനുവരി 10-ന് മിസോറി സിറ്റിയിലെ ‘ദി ടീഹൗസ് ടാപ്പിയോക്ക ആന്‍ഡ് ടീ’യില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണിന്റെ (മാഗ്) 2026-ലെ പ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് വിമന്‍സ് ഫോറം സംഘടിപ്പിച്ച ‘An Evening of Boba, Crocheting and Games’ എന്ന പരിപാടി ശ്രദ്ധേയമായി.

ക്രോഷെ (തുന്നല്‍) വര്‍ക്ക്‌ഷോപ്പ്, ബോബ ടീ നിര്‍മ്മാണം, വിവിധ വിനോദ പരിപാടികള്‍ എന്നിവ കോര്‍ത്തിണക്കി നടത്തിയ ഈ സായാഹ്നം പുതിയ അറിവുകള്‍ പങ്കുവെക്കുന്നതിനൊപ്പം അംഗങ്ങള്‍ക്കിടയില്‍ സൗഹൃദം പുതുക്കാനുള്ള വേദിയുമായി. മുപ്പത്തിയഞ്ചോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഈ പരിശീലന പരിപാടിക്ക് ക്ലാരമ്മ മാത്യൂസ്, റീന സാജു, ഡോ. ചി എന്നിവര്‍ നേതൃത്വം നല്‍കി.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ക്യാപ്റ്റന്‍ മനോജ്കുമാര്‍ പൂപ്പാറയില്‍ മുഖ്യാതിഥിയായി പങ്കെടുത്തു. മാഗ് പ്രസിഡന്റ് റോയ് മാത്യു, വൈസ് പ്രസിഡന്റ് ഷിനു എബ്രാം, സെക്രട്ടറി വിനോദ് ചെറിയാന്‍, ജോയിന്റ് സെക്രട്ടറി സന്തോഷ് ആറ്റുപുറം, ജോയിന്റ് ട്രഷറര്‍ ജീവന്‍ സൈമണ്‍, പി.ആര്‍.ഒ സുബിന്‍ ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും മുന്‍ വിമന്‍സ് ഫോറം പ്രതിനിധി രേഷ്മ വിനോദും പരിപാടിയുടെ ഭഗവാക്കായി പ്രവര്‍ത്തിച്ചു.

വിമന്‍സ് ഫോറം പ്രതിനിധികളായ അനില സന്ദീപ്, ബനീജ ചേരു എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി വിജയകരമായി സംഘടിപ്പിച്ചത്. മാഗ് 2026 പ്രവര്‍ത്തന വര്‍ഷത്തിന്റെ തുടക്കം തന്നെ ഇത്രയും ഊര്‍ജ്ജസ്വലമായതില്‍ ഭാരവാഹികള്‍ സംതൃപ്തി രേഖപ്പെടുത്തി. പരിപാടിക്ക് വേദിയൊരുക്കിയ ‘ദി ടീഹൗസ്’ ഉടമകളായ ലാന്‍ഡന്‍, ഡോ. ചി എന്നിവര്‍ക്ക് സംഘാടകര്‍ പ്രത്യേകം നന്ദി അറിയിച്ചു.

Exciting start to the 2026 activities of the Malayali Association of Greater Houston (MAG)

Share Email
LATEST
More Articles
Top