ലക്‌സംബര്‍ഗ് : വെനസ്വേലിയയിലെ നിലവിലെ സ്ഥിതിയില്‍ ഇന്ത്യ കടുത്ത ആശങ്കയിലാണെന്നു വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ പറഞ്ഞു.വെനിസ്വേലന്‍ ജനതയുടെ താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്ന രീതിയില്‍ എല്ലാ കക്ഷികളും ചര്‍ച്ച ചെയ്തു തീരുമാനം കൈക്കൊള്ളണമെന്നു ജയ്ശങ്കര്‍ അഭ്യര്‍ത്ഥിച്ചു.
ലക്‌സംബര്‍ഗിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശന വേളയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വെനിസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും വേണ്ടിയുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണം. ഇന്ത്യ വര്‍ഷങ്ങളായി വളരെ നല്ല ബന്ധം പുലര്‍ത്തുന്ന ഒരു രാജ്യാണ് വെനിസ്വേല. അവിടെ സമാധാനം പുലരണമെന്നു ആഗ്രഹിക്കുന്നതായും ജയ് ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
External Affairs Minister S Jaishankar expresses concern over situation in Venezuela













