ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ ആഭ്യന്തര സ്ഥിതി അനുദിനം വഷളാകുന്ന പശ്ചാത്തലത്തില്‍ ബംഗ്ലാദേശില്‍ നിയമിച്ചിട്ടുള്ള ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ കുടംബാഗംങ്ങളെ നാട്ടിലേക്ക് അയയ്ക്കുന്നു.
രാജ്യത്തെ നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ബംഗ്ലാദേശില്‍ നിയമിച്ചിരിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥരുടെ കുടുംബങ്ങളെ പിന്‍വലിക്കാന്‍ ഇന്ത്യ ചൊവ്വാഴ്ച തീരുമാനിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുമെന്ന സൂചനകളെതുടര്‍ന്നാണ് ഈ തീരുമാനം.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത മുന്‍കരുതല്‍ നടപടിയായി ഹൈക്കമ്മീഷനിലെയും മറ്റ് ഓഫീസുകളിലേയും ഉദ്യോഗസ്ഥരുടെ ആശ്രിതരോട് ഇന്ത്യയിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് ഹൈക്കമീഷ്ണറേറ്റിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.എന്നാല്‍ എല്ലാ ഇന്ത്യന്‍ ഓഫീസുകളും തുറന്നു പ്രവര്‍ത്തിക്കുമെന്നും വ്യക്തമാക്കി.
Family members of Indian officials to be repatriated from Bangladesh











