ചരിത്രത്തിലാദ്യമായി അയപ്പഭക്തര്‍ക്ക് മടക്ക യാത്രയ്ക്ക്1000 ബസുകള്‍ ക്രമീകരിച്ച് കെഎസ്ആര്‍ടിസി

ചരിത്രത്തിലാദ്യമായി അയപ്പഭക്തര്‍ക്ക് മടക്ക യാത്രയ്ക്ക്1000 ബസുകള്‍ ക്രമീകരിച്ച് കെഎസ്ആര്‍ടിസി

പത്തനംതിട്ട : മകരവിളക്ക് ദര്‍ശനം കഴിഞ്ഞ് മടക്ക യാത്ര നടത്തുന്ന ഭക്തര്‍ക്കായി പമ്പയില്‍ 1000 ബസുകള്‍ ക്രമീകരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാര്‍. മകരവിളക്ക് തീര്‍ഥാടനത്തിനായി എത്തുന്ന അയ്യപ്പഭക്തര്‍ക്ക് അതിവിപുലമായ മുന്നൊരുക്കങ്ങളാണ് കെഎസ്ആര്‍ടിസി ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത്.

നിലവില്‍ പമ്പയിലുള്ള 204 ബസുകള്‍ക്കും വിവിധ സ്‌പെഷ്യല്‍ സെന്ററുകളില്‍ നിന്നുള്ള 248 ബസുകളും ഇതു കൂടാതെ മകരവിളക്ക് പ്രമാണിച്ച് 548 ബസുകള്‍ കൂടി അധികമായി എത്തിക്കും.

ഇന്ന് ഉച്ചയ്ക്ക് 2.50 നാണ് മകര സംക്രമ പൂജകള്‍ക്ക് തുടക്കം കുറി
മാവുക. വെര്‍ച്വല്‍ ക്യൂ വഴി 30000 പേര്‍ക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5000 പേര്‍ക്കുമാണ് സന്നിധാനത്തേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാവിലെ 11 മുതല്‍ പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റിവിടില്ല. ഒന്നരലക്ഷത്തോളം പേരെങ്കിലും മകരവിളക്ക് ദര്‍ശനത്തിനെത്തുമെന്നാണ് കണക്ക്.

For the first time in history, KSRTC has arranged 1000 buses for the return journey of Ayyappa devotees.
Share Email
LATEST
More Articles
Top