ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം; പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ഇറാനിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദ്ദേശം; പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം

ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി ആവശ്യപ്പെട്ടു. ഇറാനിലെ സംഭവവികാസങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പ്രവാസികളും വിദ്യാർത്ഥികളും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ആശയവിനിമയ സംവിധാനങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും അവിടുത്തെ ഇന്ത്യൻ എംബസിക്ക് വിദ്യാർത്ഥികളുമായി ബന്ധപ്പെടാൻ സാധിച്ചിട്ടുണ്ട്. ഇതുവരെ ആർക്കും വലിയ രീതിയിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടിട്ടില്ലെന്നും എല്ലാവരും സുഖമായിരിക്കുന്നുവെന്നും വിക്രം മിശ്രി കൂട്ടിച്ചേർത്തു.

സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും മൂലമാണ് ഇറാനിൽ സർക്കാരിനെതിരായ പ്രതിഷേധം ആരംഭിച്ചത്. രണ്ടാഴ്ചയിലധികമായി തുടരുന്ന പ്രക്ഷോഭത്തിൽ ഇതുവരെ അഞ്ഞൂറോളം പേർ കൊല്ലപ്പെട്ടതായും പതിനായിരത്തിലധികം പേർ കസ്റ്റഡിയിലായതായും റിപ്പോർട്ടുകളുണ്ട്. പ്രക്ഷോഭകാരികൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതോടെ മേഖലയിലെ സാഹചര്യം കൂടുതൽ സങ്കീർണ്ണമായിരിക്കുകയാണ്.

Share Email
LATEST
More Articles
Top