മുംബൈ: 1970-ല്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പുത്രന്‍ സഞ്ജയ് ഗാന്ധി അ്‌ദേഹം പറത്തിയ വിമാനം തന്നെ തകര്‍ന്നു വീണപ്പോള്‍ കോണ്‍ഗ്രസിന് നഷ്ടമായത് അവരുടെ ഊര്‍ജസ്വലനായ ഒരു നേതാവിനെ ആയിരുന്നു. ഇന്ദിരയുടെ പുത്രനും രാജീവിന്റെ സഹോദരനമായി സഞ്ജയ് ഗാന്ധി 1970 ജൂണ്‍ 23 ന് അദ്ദേഹം ഡല്‍ഹിയില്‍ സ്വയം വിമാനം പറത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വിമാനം തകര്‍ന്നുവീണ് ജീവന് നഷ്ടമാകുകയായിരുന്നു. ഇന്ന് മഹാരാഷ്ട്രയിലെ ബാരാമതിക്ക് സമീപം വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ മരിച്ചപ്പോള്‍ എല്ലാ ഇന്ത്യക്കാരുടേയും മനസില്‍ ഓടിയെത്തുന്നത് മുന്‍കാലങ്ങളില്‍ വിമാനാപകടങ്ങളില്‍ ജീവന്‍ നഷ്ടമായ ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കളാണ്.
അജിത് പവാര്‍ ബാരാമതിയല്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനായി സ്വകാര്യ വിമാനത്തില്‍ യാത്ര ചെയ്യവേയാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്. അപകടത്തില്‍ വിമാനം പൂര്‍ണ്ണമായും കത്തിനശിച്ചു, വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും മരിച്ചു.അജിത് പവാറിന് തൊട്ട് മുമ്പ് വിമാനാപകടത്തില്‍ ജീവന്‍ നഷ്ടമായത് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയാണ്. കഴിഞ്ഞ ജൂണ്‍ 12-ന് വിജയ് രൂപാണി അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യവേയാണ് പറന്നുയര്‍ന്ന വിമാനം നിമിഷനേരത്തിനുള്ളില്‍ തകര്‍ന്നു വീണത്, വിമാനത്തില്‍ ലുണ്ടായിരുന്ന 242 യാത്രികരില്‍ ഒരു യാത്രക്കാരന്‍ ഒഴികെ ബാക്കി എല്ലാവരും കൊല്ലപ്പെടുകയും ചെയ്തു.മകളെ കാണാന്‍ ലണ്ടനിലേക്ക് യാത്ര പുറപ്പെട്ടതായിരുന്നു മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡി (വൈ.എസ്.ആര്‍) ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചത് 2009 സെപ്റ്റംബര്‍ 2 ന. ചിറ്റൂര്‍ ജില്ലയിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ രാജശേഖര റെഡ്ഡി രാവിലെ 8:38 ന് ബേഗംപേട്ടില്‍ നിന്ന് പുറപ്പെട്ടു. രാവിലെ 10:30 ന് അദ്ദേഹം പരിപാടിയില്‍ എത്തേണ്ടതായിരുന്നു,
പക്ഷേ അദ്ദേഹത്തിന്റെ ഹെലികോപ്റ്റര്‍ ആകാശത്ത് വെച്ച് റഡാറില്‍ നിന്നുംഅപ്രത്യക്ഷമായി.തുടര്‍ച്ചയായ തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. അടുത്ത ദിവസം, വ്യോമസേന നടത്തിയ തിരച്ചിലിനിടെ ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഹെലികോപ്റ്റര്‍ ഒരു പര്‍വതശിഖരത്തില്‍ ഇടിച്ചുകയറി, കുന്നുകളില്‍ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുകയായിരുന്നു.
ജിഎംസി ബാലയോഗി
ലോക്‌സഭാ സ്പീക്കറായിരുന്ന ഡോ.ജിഎംസി ബാലയോഗി 2002 മാര്‍ച്ച് 3 ന് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലാണ് അപകടം നടന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മാധവറാവു സിന്ധ്യ 2001 സെപ്റ്റംബര്‍ 30 ന് ഉത്തര്‍പ്രദേശില്‍ ഒരു ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചു. 56 വയസ്സായിരുന്നു പ്രായം. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി ജില്ലയിലെ ഭോഗാവ് തെഹ്സിലിനടുത്തുള്ള മോട്ടയിലാണ് സിന്ധ്യയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.
കാണ്‍പൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യാന്‍ പോകുകയായിരുന്നു അദ്ദേഹവും വിമാനത്തിലുണ്ടായിരുന്ന ആറുപേരും കൊല്ലപ്പെട്ടു.
From Sanjay Gandhi to Ajit Pawar: Many national leaders have disappeared from the Indian political map in plane crashes












