രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇന്ത്യയിലെത്തി

രണ്ടു ദിവസത്തെ സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് ഇന്ത്യയിലെത്തി

ന്യൂഡൽഹി: രണ്ടു ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസി ഇന്ത്യയിലെത്തി. ഞായറാഴ്ച രാത്രിയാണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ ജർമൻ ചാൻസലർ വിമാനമിറങ്ങിയത്. 

സാമ്പത്തികം,  സുരക്ഷാ മേഖലകളിൽ ഉൾപ്പെടെ  സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ന്യൂഡൽഹിയും ബെർലിനും ശ്രമിക്കുന്നതിനിടെയാണ് 

പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം  രണ്ട് ദിവസത്തെ സന്ദർശനത്തിനായി എത്തിയത്. ചാൻസലറും പ്രധാനമന്ത്രി മോദിയും അഹമ്മദാബാദിലുണ്ട്.  സബർമതി ആശ്രമത്തിൽ ഇരുവരും സംയുക്ത സന്ദർശിക്കും.  തുടർന്ന് സബർമതി നദീതീരത്ത് നടന്ന അന്താ രാഷ്ട്ര കൈറ്റ് ഫെസ്റ്റിവലിലും ഇരുവരും പങ്കെടുക്കും.

German Chancellor Friedrich Merz begins maiden India visit, meets PM Modi

Share Email
Top