ബരാമതി: കഴിഞ്ഞദിവസം വിമാനാപകടത്തില്‍ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി മേധാവിയുമായ അജിത് പവാറിനെ ബാരാമതിയില്‍ പൂര്‍ണ്ണ സംസ്ഥാന ബഹുമതികളോടെ സംസ്‌കരിച്ചു. രാഷ്ട്രീയ നേതാക്കളും കുടുംബാംഗങ്ങളും ആയിരക്കണക്കിന് അനുയായികളും അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ഒത്തുകൂടി.
ദേശീയ പതാകയില്‍ പൊതിഞ്ഞ മൃതദേഹം ജന്മനാടായ കതേവാഡിയില്‍ നിന്ന് ബാരാമതിയിലേക്ക് അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുവന്നു. അദ്ദേഹത്തിന്റെ മക്കളായ പാര്‍ത്ഥ് പവാറും ജയ് പവാറും ചിതയ്ക്ക് തീ കൊളുത്തി, പ്രവര്‍ത്തകര്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിച്ച് തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ ഉന്നതര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി.
ബുധനാഴ്ച രാവിലെ പൂനെയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ ബാരാമതി എയര്‍സ്ട്രിപ്പിന് സമീപം സ്വകാര്യ ചെറുവിമാനം തകര്‍ന്നുവീണാണഅ അജിത് പവാര്‍ (66) അന്തരിച്ചത്. ു. ണ്ട് പൈലറ്റുമാര്‍, ഒരു ഫ്‌ലൈറ്റ് അറ്റന്‍ഡന്റ്, പവാറിന്റെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ എന്നിവരും അപകടത്തില്‍ കൊല്ലപ്പെട്ടു
മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) മേധാവി രാജ് താക്കറെ, പവാറിന്റെ കേറ്റ്വാഡിയിലെ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.
Goodbye, Dada: Ajit Pawar cremated with full state honours in Baramati













