തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ സമ്മേളനത്തിന് തുടക്കമായി. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിച്ചത്. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ ചൂണ്ടിക്കാണിച്ചും കേന്ദ്ര നിലപാടുകളെ വിമര്‍ശിച്ചുമായിരുന്നു പ്രസംഗം.
കേരളത്തിന് അര്‍ഹമായ വിഹിതം വെട്ടിക്കുറച്ചതിലുള്‍പ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങളെഗവര്‍ണര്‍ വിമര്‍ശിച്ചു. ജിഎസ്ടി വിഹിതത്തിലെ കുറവും വായ്പാ വിഹിതം വെട്ടിക്കുറച്ചതും സംസ്ഥാന അധികാരങ്ങള്‍ക്ക് മേല്‍ കേന്ദ്രം കൈ കടത്തുന്നതിനേയും ഗവര്‍ണര്‍ വിമര്‍ശിച്ചു. കേരളത്തിന്റെ സാമ്പത്തിക രംഗം വികസനപാതയിലാണ്.
വിഴിഞ്ഞം തുറമുഖം വളര്‍ച്ചയക്ക് സഹായകരമാകും. പുതിയ തൊഴില്‍ അവസരങ്ങള്‍ ഉറപ്പാക്കും എന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും പത്തുവര്‍ഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തില്‍ സംസ്ഥാനം ദേശീയ തലത്തില്‍ മാതൃകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. കൂടാതെ ശിശുമരണ നിരക്ക് കുറഞ്ഞതിന്റെയും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പടെ മികച്ച നേട്ടം കൈവരിച്ചതിനെയും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
Governor’s policy speech slams the Center: Assembly session begins













