ഗ്രേറ്റര്‍ ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘സര്‍ഗോത്സവം 2026’ ഒരുക്കങ്ങള്‍ ആരംഭിച്ചു

ഗ്രേറ്റര്‍ ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘സര്‍ഗോത്സവം 2026’ ഒരുക്കങ്ങള്‍ ആരംഭിച്ചു

ചിക്കാഗോ: ഗ്രേറ്റര്‍ ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2026 ഏപ്രിലില്‍ നടത്തുന്ന ‘സര്‍ഗോത്സവം യുവജനോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ബോര്‍ഡ് യോഗം സമാപിച്ചു. അസോസിയേഷന്റെ ഭാവി പ്രവര്‍ത്തനങ്ങളിലും യുവജനോത്സവത്തിന്റെ വിജയത്തിലും നിര്‍ണായകമായ തീരുമാനങ്ങളാണ് യോഗത്തില്‍ കൈക്കൊണ്ടത്.

ഒമ്പത് സബ് കമ്മിറ്റികള്‍ രൂപീകരിച്ചു കൊണ്ട് ഗ്രെയ്റ്റര്‍ ചിക്കാഗോ മലയാളീ അസോസിയേഷന്‍ ആദ്യമായി നടത്തുന്ന ‘സര്‍ഗോത്സവം 2026’ അമേരിക്കന്‍ മലയാളികള്‍ക്ക് പുതിയ ഒരു അനുഭവമാക്കി മാറ്റുവാന്‍ യുവജനോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന ബോര്‍ഡ് യോഗം തീരുമാനിച്ചു .യുവജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കുട്ടികളിലും യുവാക്കളിലും കലയും നമ്മുടെ സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനായി ആണ് വിപുലമായ മത്സരങ്ങളും പരിപാടികളും ആസൂത്രണം ചെയ്യുന്നത്

സര്‍ഗോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി ജിജു സ്റ്റീഫന്‍ ,സന്തോഷ് കാട്ടൂകാരന്‍,രഞ്ജിത്ത് ചെറുവള്ളി എന്നിവര്‍ മെയിന്‍ കോര്‍ഡിനേറ്റര്‍സ് ആയും ഒന്‍പതി കമ്മറ്റികളും രൂപീകരിച്ചു.ഓരോ കമ്മിറ്റിയും ഉത്സവത്തിന്റെ വിവിധ വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കും.

ഫിനാന്‍സ് കമ്മിറ്റി : ജിതേഷ് ചുങ്കത്ത് , ടോമി മെതിപ്പാറ , ജോണിക്കുട്ടി പിള്ളവീട്ടില്‍ ,സേവ്യര്‍ ജോണ്‍ , ജോര്‍ജ് നെല്ലാമറ്റം
പ്രോഗ്രാം & ഇവന്റ് കമ്മിറ്റി : സേവ്യര്‍ ജോണ്‍, മനോജ് തോമസ് കോട്ടപ്പുറം , ജിജു സ്റ്റീഫന്‍, രണ്‍ജിത് ചെറുവള്ളി ,ജോര്‍ജ് ഒറവങ്കര.
ലോജിസ്റ്റിക് കമ്മിറ്റി: അനില്‍ കൃഷ്ണന്‍, സെബാസ്റ്റ്യന്‍ വാഴേപറമ്പില്‍ , സണ്ണി ചിറയില്‍ .
മീഡിയ ആന്‍ഡ് സ്റ്റേജ് : രവീന്ദ്രന്‍ കുട്ടപ്പന്‍, ജോണ്‍സന്‍ കാരിക്കന്‍, അലന്‍ ജോര്‍ജ് , ജോസ് കോലഞ്ചേരി , തോമസുകുട്ടി കൊഴന്‍ചേരി, വില്‍സണ്‍ മാളിയേക്കല്‍ .
രെജിസ്‌ട്രേഷന്‍ & സ്‌കോറിങ് : സുജിത് കേനോത്ത് ,അനീഷ് ആന്റോ, ലീസ് മാത്യു, റോഷ്നി ബിജു , ഷാനി എബ്രഹാം , ബോബി സെബാസ്ടിന്‍, ജേക്കബ് മാത്യു .
ട്രോഫി ആന്‍ഡ് പ്രൈസ് : ഷിബു അഗസ്റ്റിന്‍ , ടോമി മെതിപ്പാറ, മേഴ്സി കുര്യാക്കോസ് , ജിമ്മി തോമസ്
ഫുഡ് കമ്മിറ്റി : ഫിലിപ്പ് പൗവ്വത്തില്‍ , മാറ്റ് വിലങ്ങാട്ടുശ്ശേരില്‍ , ജോണി ഇലഞ്ഞിക്കല്‍ , സണ്ണി ചാക്കോ
ഐടി കമ്മിറ്റി : സുജിത് കേനോത്ത് , വില്യം തെക്കേത്ത് , അനീഷ് ആന്റോ , റോഷ്നി ബിജു
കംപ്ലൈന്‍സ് കമ്മിറ്റി : ജിതേഷ് ചുങ്കത്ത് , സന്തോഷ് കാട്ടുകാരന്‍ , ജിജു സ്റ്റീഫന്‍ , രണ്‍ജിത് ചെറുവള്ളി ,സന്തോഷ് നായര്‍.

സര്‍ഗോത്സവം 2026 – ഒറ്റനോട്ടത്തില്‍:
മത്സരങ്ങള്‍ ഓണ്‍ലൈന്‍ ആയും ഓഫ്ലൈന്‍ ആയും നടത്തുന്നതായിരിക്കും , അമേരിക്കയില്‍ മലയാളീ വേരുകളുള്ള എല്ലാ മലയാളകള്‍ക്കും പങ്കെടുക്കാവുന്ന രൂപത്തിലാണ് ‘സര്‍ഗോത്സവം 2026’ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സബ് ജൂനിയര്‍ (KG -GRADE 5 ) ജൂനിയര്‍ (GRADE 6 -8 ) സീനിയര്‍ (GRADE 9 – 12 ) മാസ്റ്റേഴ്‌സ് ( COLLEGE & ABOVE ) എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍ നടത്തുക .

തിയതി: 2026 ഏപ്രില്‍ 10 (വൈകുന്നേരം 5:00 – 10:00), ഏപ്രില്‍ 11 (രാവിലെ 8:00 മുതല്‍).ഓണ്‍ലൈന്‍ മത്സരങ്ങള്‍ (ഏപ്രില്‍ 6 – 10 (വൈകുന്നേരം 5:00 – 10:00)
പ്രധാന വേദി: സീറോ മലബാര്‍ ചര്‍ച്ച് ഹാള്‍, ബെല്‍വുഡ് (Syro Malabar Church, Bellwood, IL).

മത്സര വിഭാഗങ്ങള്‍: ഭരതനാട്യം, മോഹിനിയാട്ടം, ഫോക് ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, വെസ്റ്റേണ്‍ ഡാന്‍സ് , മാര്‍ഗം കളി ,ക്ലാസിക്കല്‍ മ്യൂസിക് , ലൈറ്റ് മ്യൂസിക് , ഫിലിം മ്യൂസിക് , വെസ്റ്റേണ്‍ മ്യൂസിക് ,റേസിറ്റേഷന്‍ , കാലിഗ്രാഫി (ഹാന്‍ഡ് റൈറ്റിംഗ് ) , പ്രസംഗ മത്സരം, സ്‌പെല്ലിംഗ് ബീ, ചിത്രരചന, ഫാന്‍സി ഡ്രസ്സ് , ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് , ഫോട്ടോഗ്രാഫി , തുടങ്ങി വിവിധ ഇനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് .
5 വയസ്സില്‍ താഴെ ഉള്ള കുട്ടികള്‍ക്കായി സൂപ്പര്‍ കിഡ് (SUPER KID ) മത്സരവും സ്റ്റോറി ടെല്ലിങ് മത്സരവും നടത്തുന്നതായിരിക്കും.
സോളോ ഐറ്റങ്ങള്‍ മലയാളികള്‍ക്ക് മാത്രമായും , എന്നാല്‍ ഗ്രൂപ്പ് ഐറ്റങ്ങളില്‍ 51% -ത്തില്‍ അധികം മലയാളീകളെങ്കിലും ഒരു ടീമില്‍ ഉണ്ടായിരിക്കണം . ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് മത്സരങ്ങള്‍ക്ക്
1.സ്ട്രിംഗ് 2. ഡ്രംസ് 3 .വിന്‍ഡ് എന്നീ വിഭാഗങ്ങള്‍ ഉണ്ടായിരിക്കും . ഓണ്‍ലൈന്‍ ആയിട്ടായിരിക്കും ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് മത്സരങ്ങള്‍ നടത്തുക .

റജിസ്ട്രറേഷന്‍ , റൂള്‍സ് & റെഗുലേഷന്‍സ് , ഐറ്റം ഡിസ്‌ക്രൈബിഷന്‍സ് , സ്‌പെലിങ്ബീ ലെറ്റേഴ്‌സ് , പ്രസംഗ വിഷയങ്ങള്‍ എന്നിവ https://greatercma.org എന്ന വെബ്സൈറ്റില്‍ താമസിയാതെ ആരംഭിക്കുന്നതായിരിക്കും .

മലയാളി സമൂഹത്തിന്റെ ഒത്തൊരുമയും യുവതലമുറയുടെ സര്‍ഗ്ഗ വാസനയും വിളിച്ചോതുന്ന സര്‍ഗോത്സവം വന്‍ വിജയമാക്കാന്‍ എല്ലാവരുടെയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
പ്രസിഡന്റ്, ജിതേഷ് ചുങ്കത്ത് മീറ്റിംഗ് അധ്യക്ഷത വഹിച്ചു , സെക്രട്ടറി സേവ്യര്‍ ജോണ്‍ നടപടി ക്രമങ്ങള്‍ നിയത്രിച്ചു . സന്തോഷ് നായര്‍ കൃതജത രേഖപ്പെടുത്തി .

പ്രവാസി ചാനല്‍ , എലഗന്‌സ് ഇവെന്റ്‌സ് എന്നിവര്‍ സര്‍ഗോത്സവത്തിന്റെ മീഡിയ പാര്‍ട്‌നെര്‍സ് ആയിരിക്കും .

കൂടുതല്‍ വിവരങ്ങള്‍ക്കായി ജിജു സ്റ്റീഫന്‍ (704.433. 0584) സന്തോഷ് കാട്ടൂകാരന്‍ (773 .469 .5048) , രഞ്ജിത്ത് ചെറുവള്ളി (312.608.8171) ജിതേഷ് ചുങ്കത്ത് (224.522.9157 ) എന്നിവരെ ബന്ധപ്പെടുക .

Greater Chicago Malayali Association’s ‘Sargotsavam 2026’ preparations have begun

Share Email
LATEST
More Articles
Top