മിന്ന, (നൈജീരിയ): വടക്കന്‍ നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്തെ കസുവാന്‍-ദാജി ഗ്രാമത്തില്‍ തോക്കുധാരികള്‍ നടത്തിയ കൂട്ടവെടിവെയ്പില്‍ 30 പേര്‍ കൊല്ലപ്പെട്ടതായി ഔദ്യോഗീക സ്ഥിരീകരണം. എന്നാല്‍ ഇതിലുമേറെപ്പേര്‍ കൊല്ലപ്പെട്ടതായി ഗ്രാമവാസികള്‍ വ്യക്കതമാക്കുന്നു.. തോക്കിന്‍ മുനയ്ക്കു മുന്നില്‍ നിര്‍ത്തി നിരവധിപ്പേരെ തട്ടിക്കൊണ്ടുപോയി.
ശനിയാഴ്ച വൈകുന്നേരം നൈജര്‍ സംസ്ഥാനത്തെ ബോര്‍ഗുമേഖലയിലെ കസുവാന്‍-ദാജി ഗ്രാമത്തിലാണ് തോക്കുധാരികള്‍ പ്രദേശവാസികള്‍ക്കു നേരെ വെടിയുതിര്‍ത്തത്്. കച്ചവടകേന്ദ്രങ്ങളും നിരവധി വീടുകളും തോക്കുധാരികള്‍ തകര്‍ത്തതായി നൈജര്‍ പോലീസ് വക്താവ് വാസിയു അബിയോഡൂണ്‍ പ്രസ്താവനയില്‍ പറഞ്ഞു. മരണ സംഖ്യ 37 ആണെന്നാണ് നാട്ടുകാര്‍ പറുന്നത്. ഇനിയും ഇത് ഉയരാന്‍ സാധ്യതയുണ്ടെന്നും നിരവധിപ്പേരെ കാണാനില്ലെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി. പ്രദേശത്ത് തെരച്ചിലിനായി ഉദ്യോഗസ്ഥരെ നിയോഗിച്ചതായി അധികൃതര്‍ പറയുമ്പോള്‍ ഇതുവരെ ഒരു ഉദ്യോഗസ്ഥരും ഈ മേഖലയില്‍ എത്തിയിട്ടില്ലെന്നു ഗ്രാമവാസികള്‍ വ്യക്തമാക്കുന്നു.
ആക്രമണം നടന്ന മേഖലയിലെ കൊണ്ടഗോറ കത്തോലിക്കാ രൂപത വക്താവ് ഫാ. സ്റ്റീഫന്‍ കബീരത്തിന്റെ വാക്കുകള്‍ പ്രകാരം തോക്കുധാരികള്‍ 40-ലധികം പേരെ വെടിവെച്ചു കൊന്നതായും തട്ടിക്കൊണ്ടുപോയവരില്‍ ചിലര്‍ കുട്ടികള്‍ ഉള്‍പ്പെടുന്നുവെന്നും പറഞ്ഞു. ഈ മേഖലയില്‍ തുടര്‍ച്ചയായി ക്രൈസ്തവസഭാംഗങ്ങള്‍ക്കെതിരേ ആക്രമണമുണ്ടാകാറുണ്ട്.
ആക്രമണത്തിന് മുമ്പ് ഒരു ആഴ്ചയോളം തോക്കുധാരികള്‍ സമീപ പ്രദേശങ്ങളില്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്ന് തന്റെ സുരക്ഷയെ ഭയന്ന് പേര് വെളിപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ട ഒരു ഗ്രാമവാസി പറഞ്ഞു. ആക്രമണം മൂന്നു മണിക്കൂറോളം നീണ്ടു നിന്നതായും മൃതദേഹങ്ങള്‍ പോലും വീണ്ടെടുക്കാന്‍ പോകാന്‍ ഭീതിയാണെന്നും ഗ്രാമവാസികള്‍ പറയുന്നു.
ശനിയാഴ്ച കസുവാന്‍-ദാജി ഗ്രാമത്തില്‍ ആക്രമണം നടന്നത് പാപ്പിരി സമൂഹത്തിനടുത്താണ്. നവംബറില്‍ കത്തോലിക്കാ സ്‌കൂളില്‍ നിന്ന് 300-ലധികം സ്‌കൂള്‍ കുട്ടികളെയും അവരുടെ അധ്യാപകരെയും തട്ടിക്കൊണ്ടുപോയി.
കസുവാന്‍-ദാജിയില്‍ ആക്രമണം നടത്തിയ അക്രമികള്‍ കാബെ ജില്ലയിലെ നാഷണല്‍ പാര്‍ക്ക് വനത്തില്‍ നിന്നാണ് എത്തിയതെന്ന് പോലീസ് പറഞ്ഞു.
Gunmen raid village in Nigeria, killing at least 30 people and abducting others













