ഫോമാ കേരളാ കണ്‍വന്‍ഷന് ഹൃദയംഗമമായ ആശംസകള്‍

ഫോമാ കേരളാ കണ്‍വന്‍ഷന് ഹൃദയംഗമമായ ആശംസകള്‍

ജോയി എന്‍ സാമുവല്‍ (നാഷണല്‍ കണ്‍വന്‍ഷന്‍-2026 ജനറല്‍ കണ്‍വീനര്‍)

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ കേരളാ കണ്‍വന്‍ഷന്‍ ചരിത്രമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നുവെന്നറിഞ്ഞതില്‍ വലിയ സന്തോഷമുണ്ട്. തീര്‍ത്തും ഒഴിവാക്കാനാവാത്ത വ്യക്തിപരമായ ചില അസൗകര്യങ്ങള്‍ തികച്ചും അപ്രതീക്ഷിതമായി വന്നുപെട്ടതിനാല്‍ എനിക്ക് വര്‍ണാഭമായ ഈ കണ്‍വന്‍ഷനില്‍ സംബന്ധിക്കാന്‍ കഴിയാത്തതിലുള്ള ദുഖം ഒരു ക്ഷമാപണത്തിന്റെ രൂപത്തില്‍ ആദ്യം തന്നെ അറിയിക്കട്ടെ.

ഫോമാ കേരള കണ്‍വന്‍ഷന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പും ‘അമ്മയോടൊപ്പം’ ചാരിറ്റി പരിപാടിയും വന്‍ വിജയമായതില്‍, കണ്‍വന്‍ഷന്റെ ഗോള്‍ഡ് സ്‌പോണ്‍സര്‍ എന്ന നിലയില്‍ എനിക്ക് ചാരിതാര്‍ഥ്യമുണ്ട്. തുടര്‍ന്നുള്ള കണ്‍വന്‍ഷന്‍ പരിപാടികളെല്ലാം വിജയപ്രദവും അവിസ്മരണീയവുമാവുമെന്നതില്‍ യാതൊരു സംശയമില്ല. കാരണം നമ്മുടെ ജന്‍മനാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം ഊട്ടയുറപ്പിക്കുന്നതില്‍ പ്രതിജ്ഞാ ബദ്ധതയോടെ പ്രവര്‍ത്തിക്കുന്നവരാണ് ബഹുമാന്യനായ ശ്രീ ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ടീമിലുള്ളത്.

ഈ ഭരണ സമിതി ചുമതലയേറ്റടുത്തതിന് ശേഷം 2025 ജനുവരി മുതല്‍ കേരളത്തില്‍ ചാരിറ്റിക്ക് മുന്‍തൂക്കം കൊടുത്ത് നടപ്പാക്കിയ പദ്ധതികള്‍ നിരവധിയാണ്. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠന സഹായം, സ്വയം തൊഴില്‍ പരിപാടികള്‍, ഭവന പദ്ധതി, ഭന്നശേഷിക്കാര്‍ക്ക് കൈത്താങ്ങാവുന്ന പ്രോഗ്രാമുകള്‍, ഹെല്‍പ്പിങ് ഹാന്‍ഡ്‌സിന്റെ തുടര്‍ച്ച എന്നിങ്ങനെ മാതൃകാപരവും മനുഷ്യത്വം നിറഞ്ഞതുമായ പദ്ധതികളാണ് ഫോമായുടെ ഈ ഭരണ സമിതി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സാക്ഷാത്കരിച്ചത്. ഇതിന്റെയൊക്കെ ആനുകൂല്യം ഒരു പുത്തല്‍ ജീവിതമെന്ന നിലയില്‍ അനേകം അശരണര്‍ക്കാണ് ലഭിച്ചത്.

കേരളാ കവന്‍ഷനിലും ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ കടാക്ഷം അവശതയനുഭവിക്കുന്നവര്‍ക്ക് തീര്‍ച്ചയായും വെളിച്ചമാകും. തുടര്‍ പ്രവര്‍ത്തനങ്ങളുമായി ഫോമാ വേഗത്തില്‍ത്തന്നെ മുന്നോട്ട് പോവുകയും ചെയ്യും. കേരളത്തിലെ മലയാളികളും അമേരിക്കന്‍ മലയാളികളും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ഊഷ്മളത ശ്രേഷ്ഠമാക്കുന്ന കേരളാ കണ്‍വന്‍ഷന് എല്ലാവിധ ഭാവുകങ്ങളും വിജയാശംസകളും നേരുന്നതിനൊപ്പം, ഏവര്‍ക്കും ഐശ്വര്യ സമ്പന്നമായ ഒരു പുതുവര്‍ഷം സംജാതമാവട്ടെയെന്ന് മനസാ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു…നന്ദി…

Hearty Congratulations for FOMAA Kerala Convention Joy N Samuel gold sponsor

Share Email
LATEST
More Articles
Top