പി പി ചെറിയാന്‍
ഡാളസ്: കനത്ത മഞ്ഞുവീഴ്ചയെയും മോശം കാലാവസ്ഥയെയും തുടര്‍ന്ന് ഡാളസ് കേരള അസോസിയേഷനും (KAD) ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എജ്യുക്കേഷന്‍ സെന്ററും (ICEC) സംയുക്തമായി നടത്താനിരുന്ന വാര്‍ഷിക ടാക്‌സ് സെമിനാര്‍ മാറ്റിവെച്ചു. ജനുവരി 31 ശനിയാഴ്ച നടക്കേണ്ടിയിരുന്ന പരിപാടിയാണ് സുരക്ഷാ കാരണങ്ങളാല്‍ മാറ്റി നിശ്ചയിച്ചത്.
മാറ്റിവെച്ച സെമിനാര്‍ ഫെബ്രുവരി 15 ഞായറാഴ്ച നടക്കും. ഗാര്‍ലന്‍ഡിലെ കെ.എ.ഡി,ഐ.സി.ഇ.സി ഹാളില്‍ വൈകുന്നേരം നാലു ുതല്‍ 5:30 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
അസോസിയേഷന്‍ അംഗങ്ങളുടെയും പ്രസംഗകരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ടാക്‌സ് സംബന്ധമായ സംശയങ്ങള്‍ക്കും പുതിയ നിയമങ്ങളെക്കുറിച്ച് അറിയുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ സെമിനാറില്‍ എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കു
മന്‍ജിത് കൈനിക്കര ( സെക്രട്ടറി) 972 679 8555
Heavy snowfall: Dallas Kerala Association tax seminar postponed













