ധാക്ക: ബംഗ്ലാദേശിലെ ധാക്കയില്‍ വാഴപ്പഴത്തെച്ചൊല്ലി വ്യാപാരിയും ഒരുകൂട്ടം ആളുകളും തമ്മിലുള്ള തര്‍ക്കത്തി നൊടുവില്‍ വ്യാപാരി കൊല്ലപ്പെട്ടു.ലിറ്റണ്‍ ചന്ദ്ര ദാസ് (55)ആണ് അക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഗാസിപുര്‍ ജില്ലയിലെ കാളിഗഞ്ച് പ്രദേശത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം ജനക്കൂട്ടം ലിറ്റണ്‍ ദാസിനെ ഇടിക്കുകയും നിലത്തുവീണ ഇയാളെ ചവിട്ടുക യുമായിരുന്നു. ചവിട്ടേറ്റ ഇയാള്‍ നിലത്തു വീണു. ഒരുപറ്റമാളുകല്‍ ഓടിക്കൂടി രക്ഷിക്കാന്‍ശ സ്മിച്ചെങ്കിലും അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരു കുടുംബത്തിലെ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്വപന്‍ മിയ (55), ഭാര്യ മജീദ ഖാത്തൂണ്‍ (45), മകന്‍ മാസും മിയ (28) എന്നിവരാണ് പിടിയിലായിട്ടുള്ളത്. മാസുമിന്റെ ഉടമസ്ഥയിലുള്ള വാഴത്തോട്ടത്തില്‍ നിന്ന് വാഴപ്പഴം ലിറ്റണ്‍ ചന്ദ്ര ദാസ് മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു ആക്രമണമെന്ന് കാളിഗഞ്ച് പൊലീസ് പറഞ്ഞു. ലിറ്റണിന്റെ ഹോട്ടലില്‍ നിന്ന് വാഴപ്പഴങ്ങള്‍ കണ്ടെത്തി തിനെ ചൊല്ലി ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കം അക്രമത്തില്‍ കലാ ശിക്കുകയായിരുന്നു
Hindu trader killed in dispute over bananas in Dhaka








