ബംഗ്ലാദേശില്‍ കലാപത്തിനിടെ ഹൈന്ദവ യുവാവ് കൊല്ലപ്പെട്ടു

ബംഗ്ലാദേശില്‍ കലാപത്തിനിടെ ഹൈന്ദവ യുവാവ് കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശില്‍ കലാപത്തിനിടെ ഹൈന്ദവ യുവാവ് കൊല്ലപ്പെട്ടു. ജനക്കൂട്ട ആക്രമണത്തില്‍ സമീര്‍ കുമാര്‍ ദാസ്എന്ന 28 കാരനാണ് കൊല്ലപ്പെട്ടത്. ഇതോടെ ഇന്ത്യാ വിരുദ്ധ വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയുടെ മരണത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങളില്‍ ഇതുവരെ 12 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടു .

ഫെനി ജില്ലയിലെ ദാഗോണ്‍ഭുയാന്‍ മേഖലയിലെ ഓട്ടോറിക്ഷ ഡ്രൈവറായി ദാസ് ജോലി ചെയ്തിരുന്നു. ആക്രമണത്തിന് ശേഷം അക്രമികള്‍ വാഹനവുമായി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു. 28 കാരന്റെ മൃതദേഹം പിന്നീട് ഒരു സബ്ഡിസ്ട്രിക്ട് ആശുപത്രിക്ക് സമീപം കണ്ടെത്തി.

നര്‍സിംഗ്ഡി ജില്ലയിലെ ഒരു പലചരക്ക് കട ഉടമയെ കടയില്‍ വെച്ച് ആക്രമിക്കുകയും പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയും ചെയ്ത് ദിവസങ്ങള്‍ക്കുള്ളിലാണ് വീണ്ടും കൊലപാതകം ഉണ്ടായിരിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമത്തില്‍ കഴിഞ്ഞ ആഴ്ചയില്‍ രണ്ട ഹൈന്ദവ യുവാക്കള്‍ കൊല്ലപ്പെട്ടിരുന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, വടക്കുപടിഞ്ഞാറന്‍ കുരിഗ്രാം ജില്ലയില്‍ നിരവധി ആക്രമണങ്ങള്‍ ഉണ്ടായതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
Hindu youth killed during riots in Bangladesh

Share Email
LATEST
More Articles
Top