ഞാന്‍ എന്റെ രാജ്യത്തിന്റെ തലവനാണ്… തങ്ങള്‍ കുറ്റവാളികളല്ലെന്ന നിലപാട് അമേരിക്കന്‍ കോടതിയില്‍ സ്വീകരിച്ച് മഡുറോയും ഭാര്യയും

ഞാന്‍ എന്റെ രാജ്യത്തിന്റെ തലവനാണ്… തങ്ങള്‍ കുറ്റവാളികളല്ലെന്ന നിലപാട് അമേരിക്കന്‍ കോടതിയില്‍ സ്വീകരിച്ച് മഡുറോയും ഭാര്യയും

വാഷിംഗടണ്‍: ഞാന്‍ എന്റെ രാജ്യത്തിന്റെ തലവനാണ് ഇപ്പോഴും. തങ്ങള്‍ കുറ്റവാളികളല്ല. അമേരിക്ക അര്‍ധരാത്രിയില്‍ വീട് വളഞ്ഞ് കസ്റ്റഡിയിലെടുത്ത വെനസ്വേലിയന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സിലിയ ഫ്‌ളോറസിനേയും ന്യൂയോര്‍ക്കിലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തങ്ങള്‍ കുറ്റക്കാരല്ലെന്ന നിലപാടില്‍ പറഞ്ഞ വാക്കുകളാണ് മുകളില്‍

ന്യൂയോര്‍ക്ക് മാന്‍ഹട്ടനിലെ യുഎസ് ഫെഡറല്‍ കോടതിയില്‍ ജില്ലാ ജഡ്ജ് ആല്‍വീന്‍ ഹെല്ലര്‍സ്റ്റീന്റെ മുന്‍പിലാണ് മഡുറോയെയും ഭാര്യയെയും ഹാജരാക്കിയത്.
അമേരിക്കയിലേക്ക് ലഹരി കടത്തലിനുള്ള ഗൂഡാലോചന, നാര്‍ക്കോട്ടിക് തീവ്രവാദം, ആയുധങ്ങള്‍ കൈയില്‍ വെയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
തന്നെ അമേരിക്ക തട്ടിക്കൊണ്ടുവന്നതാണെന്നും താന്‍ നിരപരാധിയാണെന്നും മഡുറോ കോടതിയില്‍ നിലപാട് കൈക്കൊണ്ടു.

ജനുവരി മൂന്നിന് കാരക്കസിലെ എന്റെ വീട്ടില്‍ നിന്നുമാണ് ഇവിടേയ്ക്ക് തട്ടിക്കൊണ്ടുവന്നത്. ഇപ്പോഴും വെനസ്വേലിയന്‍ പ്രസിഡന്റായ തനിക്കെതിരേ ഉന്നയിച്ച എല്ലാ കുറ്റങഅങളും അദ്ദേഹം നിഷേധിച്ചു. താന്‍ നിരപരാധിയാണ്, കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റാണെന്നും നിക്കോളാസ് മഡുറോ കോടതിയില്‍ പരിഭാഷകന്‍ മുഖേന വ്യക്തമാക്കി.

മഡൂറോയ്ക്ക് അനുകൂലമായും പ്രതികൂലമായും മുദ്രാവാക്യം വിളികളോടെ നിരവധിപ്പേരാണ് കോടതി പരിസരത്തേക്ക് എത്തിയത്. മാന്‍ഹട്ടനിലെ ഫെഡറല്‍ കോടതിയില്‍ നടന്ന വിചാരണ നടപടികള്‍ 30 മിനിറ്റിനുള്ളില്‍ നടപടികള്‍ അവസാനിച്ചു. തനിക്കെതിരെയുള്ള നാല് കുറ്റങ്ങളും മനസ്സിലായോ എന്ന് കോടതി ചോദിച്ചു.
താന്‍ ഒരു ‘യുദ്ധത്തടവുകാരനാണെന്നു മഡുറോ വാദിച്ചു. കോടതി മുറിയിലേക്ക് പ്രവേശിക്കുമ്പോള്‍ അദ്ദേഹത്തിന്റെ കകാലുകളില്‍ വിലങ്ങുകളുണ്ടായിരുന്നു. ഇരിക്കുന്നതിന് മുന്‍പ്, ഗാലറിയിലേക്ക് നോക്കി ‘ഹാപ്പി ന്യൂ ഇയര്‍!’ എന്ന് ഇംഗ്ലീഷില്‍ പറയുകയും ചെയ്തു.

കോടതിയില്‍ ഹാജരാക്കിയ മഡുറോയ്ക്കും ഭാര്യ സിലിയ ഫ്‌ളോറന്‍സിനേയും തടവില്‍ തുടരാന്‍ കോടതി ഉത്തരവിട്ടു.

I am the head of my country… Maduro and his wife plead not guilty in US court

Share Email
LATEST
More Articles
Top