ഇന്ത്യയില്‍ നിന്നും മോഷ്ടിച്ച് അമേരിക്കയിലെ മ്യൂസിയത്തിലേക്ക് കടത്തിയ വിഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് തിരികെ നല്കും

ഇന്ത്യയില്‍ നിന്നും മോഷ്ടിച്ച് അമേരിക്കയിലെ മ്യൂസിയത്തിലേക്ക് കടത്തിയ വിഗ്രഹങ്ങള്‍ ഇന്ത്യയ്ക്ക് തിരികെ നല്കും

വാഷിംഗ്ടണ്‍: ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിന്നും മോഷ്ടിച്ച് അമേരിക്കയിലെ സ്മിത്ത്സോണിയന്‍ നാഷനല്‍ മ്യൂസിയം ഓഫ് ഏഷ്യന്‍ ആര്‍ട്ട്‌സില്‍ എത്തിച്ച മൂന്നു വിഗ്രഹങ്ങള്‍ ഇന്ത്യക്ക് തിരിച്ചു നല്കാന്‍ മ്യൂസിയം അധികൃതര്‍ തീരുമാനിച്ചു. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്നും മോഷണം പോയ നടരാജ വിഗ്രഹം ഉള്‍പ്പെടെയുള്ള വിഗ്രഹങ്ങളാണ് തിരികെ നല്കാന്‍ തീരുമാനമായത്. അമേരിക്കയിലേക്ക് ഇത് നിയമവിരുദ്ധമായി കൊണ്ടുപോയതായി തെളിഞ്ഞതിനെ തുടര്‍ന്നാണ് ഈ നടപടി.

എ.ഡി. 990 കാലഘട്ടത്തില്‍ നിര്‍മിച്ചതായി കരുതുന്ന ശിവനടരാജന്‍ ശില്പവും 12-ാം നൂറ്റാണ്ടിലെ സോമസ്‌കന്ദ വിഗ്രഹവും 16-ാം നൂറ്റാണ്ടിലെ സുന്ദരര്‍ വിത്ത് പറവൈ ശില്പവും ഇന്ത്യയ്ക്ക് തിരികെ നല്കുമെന്നു മ്യൂസിയം ഡയറക്ടര്‍ ചേസ് എഫ്. റോബിന്‍സണ്‍ പറഞ്ഞു. നൂറ്റാണ്ടുകള്‍ പഴക്കമുളള ഈ വിഗ്രഹത്തിന് ഏറെ മൂല്യമാണ് കണക്കാക്കപ്പെടുന്നത്. ഇതാണ് മോഷ്ടാക്കള്‍ ഈ വിഗ്രഹങ്ങള്‍ കടത്തിക്കൊണ്ടുപോയതിനു കാരണവും.

2002ല്‍ ന്യൂയോര്‍ക്കിലെ ഡോറിസ് വീനര്‍ ഗാലറിയിലൂടെയാണ് ഈ വിഗ്രഹങ്ങള്‍ സ്മിത്ത് സോണിയന്‍ നാഷ്ണല്‍ മ്യൂസിയത്തില്‍ എത്തിയതെന്നാണ് കണ്ടെത്തിയത്. എന്നാല്‍ രേഖകളിലെ മേല്‍വിലാസം പോലും സ്ഥിരീകരിക്കാനാകാതിരുന്ന മ്യൂസിയം ഗവേഷകര്‍ പിന്നീട് ഡോറിസ് വീനര്‍ ദക്ഷിണേഷ്യയില്‍ നിന്ന് മോഷ്ടിച്ച പുരാവസ്തുക്കള്‍ അമേരിക്കയിലേക്ക് കടത്തിയിരുന്നുവെന്ന് കണ്ടെത്തി.

Idols stolen from India and smuggled to US museum to be returned to India

Share Email
Top