ഇന്ത്യയും കാനഡയും ഊര്‍ജമേഖലയില്‍ കൈകോര്‍ക്കുന്നു; കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിക്കും

ഇന്ത്യയും കാനഡയും ഊര്‍ജമേഖലയില്‍ കൈകോര്‍ക്കുന്നു; കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ച്ചില്‍ ഇന്ത്യ സന്ദര്‍ശിക്കും

പനാജി: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തിരിച്ചടി തീരുവയില്‍ അന്തിമതീരുമാനങ്ങള്‍ ഒന്നുമാകാതെ നില്‍ക്കുന്നതിനിടെ ഇന്ത്യയും കാനഡയും തമ്മില്‍ ഊര്‍ജമേഖലയില്‍ കൈകോര്‍ക്കാനായി ചില നിര്‍ണായക ചുവടുവെയ്പുകള്‍. ഗോവയിലെ പനാജിയില്‍ നടന്ന ഇന്ത്യ എനര്‍ജി വീക്ക് 2026ല്‍ കനേഡിയന്‍ ഊര്‍ജമന്ത്രി ടിം ഹോഡ്‌സണും ഇന്ത്യന്‍ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ചില നിര്‍ണായക ചുവടുവെയ്പുകള്‍ ഉണ്ടായിട്ടുള്ളത്.

ഇതിനിടെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മാര്‍ച്ചില്‍ ഇന്ത്യന്‍ സന്ദര്‍ശനം നടത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. കാനഡയില്‍ നിന്നും ഇന്ത്യയിലേക്ക് അസംസ്‌കൃത എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുന്നത് ഉള്‍പ്പെടെയുളള കാര്യങ്ങളിലാണ് ഗോവയില്‍ ചര്‍ച്ച നടന്നത്. ജസ്റ്റിന്‍ ട്രൂഡോ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ കാതലായ വിള്ളല്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെ മാര്‍ക്ക് കാര്‍ണി പ്രധാനമന്ത്രിയായി വന്നതോടെ നയതന്ത്ര ബന്ധം ദൃഡമാക്കുന്ന ചില സൂചനകളാണ് പുറത്തു വരുന്നത്.

കാനഡയില്‍ എണ്ണയുടേയും പ്രകൃതി വാതകത്തിന്റെയും വലിയ ശേഖരം ഉളളതിനാല്‍ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യത്തിന് അത് ഉപയോഗിക്കാന്‍ അവസരമാണെന്ന് കനേഡിയന്‍ മന്ത്രി ടിം ഹോഡ്‌സണ്‍ പറഞ്ഞു.’ലോകത്തിലെ എണ്ണ ഉത്പാദനത്തില്‍ ആറു ശതമാനം കാനഡയിലാണെന്നും ഇന്ത്യയ്ക്ക് കാനഡയില്‍ നിന്ന് എണ്ണയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് നല്കുന്നതെന്നും ഹോഡ്സണ്‍ പറഞ്ഞു. ഈ വിഹിതം വര്‍ദ്ധിപ്പിക്കുന്നത് ഇരു രാഷ്ട്രങ്ങളെയും ശക്തരും കൂടുതല്‍ പ്രതിരോധശേഷിയുള്ളവരുമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പ്രസിഡന്റ് കാനഡയ്ക്കെതിരെ സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കുന്ന സാഹചര്യത്തിലാണഅ വടക്കേ അമേരിക്കയ്ക്ക് അപ്പുറത്തേയ്ക്കും കാനഡ തങ്ങളുെ വ്യാപാര ബന്ധങ്ങള്‍ കൂടുതല്‍ ദൃഡമാക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നത്. മാര്‍ച്ചില്‍ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ത്യ സന്ദര്‍ശിക്കുെന്നും കുറേനിയം, പ്രകൃതിവാതകം ഉള്‍പ്പെടെയുള്ള മേഖലകളില്‍ കരാറിലേര്‍പ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കാര്‍ണി കനേഡിയന്‍ പാര്‍ലമെന്റില്‍ അമേരിക്കയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ലോകം മാറിയെന്നും വാഷിംഗ്ടണും മാറിയെന്നും അമേരിക്കയില്‍ ഇപ്പോള്‍ സാധാരണമായ ഒന്നുമില്ലെന്നതാണ് സത്യമെന്നുമായിരുന്നു കാര്‍ണിയുടെ പ്രതികരണം.

ദാവോസില്‍ ലോക സാമ്പത്തീക ഫോറത്തിലും അമേരിക്കയ്‌ക്കെതിരേ കാനഡ നിലപാട് സ്വീകരിച്ചിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ടെലഫോണില്‍ ഇരുവരും സംസാരിച്ചപ്പോഴും താന്‍ ദാവോസില്‍ പറഞ്ഞ കാര്യങ്ങളില്‍ അതേ നിലപാട് തുടരുന്നതായും കാര്‍ണി വ്യക്തമാക്കി.

India and Canada join hands in energy sector; Canadian PM to visit India in March

Share Email
Top