റിയാദ്: ഇന്ത്യയും സൗദിയുമായി ഉന്നത തല ചര്‍ച്ച നടന്നു. സുരക്ഷയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് ചര്‍ച്ച നടന്നത്. റിയാദില്‍ നടന്ന യോഗത്തില്‍ ആഗോളതലത്തിലും പ്രാദേശികമായും നിലനില്‍ക്കുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് ഇരുരാജ്യങ്ങളും വിശദമായി ചര്‍ച്ച ചെയ്തു.
ഭീകരവാദം നേരിടുന്നതിനും പുതിയ കാലത്തെ സുരക്ഷാ ഭീഷണികളിലുമൂന്നിയായിരുന്നു ചര്‍ച്ചകളെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയംഅറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് കൗണ്‍സിലിന് കീഴിലുള്ള സെക്യൂരിറ്റി വര്‍ക്കിംഗ് ഗ്രൂപ്പിന്റെ യോഗമാണ് നടന്നത്. നിലവിലെ സുരക്ഷാ സഹകരണം വിലയിരുത്തി.
അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഉള്‍പ്പെടെ എല്ലാ രൂപത്തിലുമുള്ള ഭീകരപ്രവര്‍ത്തനങ്ങളെയും ഇന്ത്യയും സൗദി അറേബ്യയും ശക്തമായി അപലപിച്ചു. പഹല്‍ഗാം ഭീകരാക്രമണവും നവംബര്‍ 10-ന് ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന ഭീകരാക്രമണവും ചര്‍ച്ചയായി. ഈ മാസം ആദ്യം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ ഇന്ത്യയും യുഎഇയും ഏറെ ശ്രദ്ധേയമായ പ്രതിരോധ പങ്കാളിത്തത്തിനായി ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതിന് പിന്നാലെ സൗദിയുമായി നടന്ന ചര്‍ച്ചകള്‍ക്ക് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്.
India holds high-level talks with Saudi Arabia: Security and counter-terrorism issues raised in discussions













