യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള കാർ ഇറക്കുമതി താരിഫ് ഇന്ത്യ 40 ശതമാനമായി ആയി കുറച്ചേക്കും

യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള കാർ ഇറക്കുമതി താരിഫ് ഇന്ത്യ 40 ശതമാനമായി ആയി കുറച്ചേക്കും

ന്യൂഡൽഹി: യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് മുന്നോടിയായി യൂറോപ്യൻ യൂണിയനുകളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന  കാറുകൾക്കുള്ള  താരിഫ് 110 ശതമാനത്തിൽ നിന്ന് 40 ആയി കുറയ്ക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്.

 ഉയർന്ന ഇറക്കുമതി താരിഫ് മൂലം  ഇന്ത്യയിലേക്ക് ഇറക്കുമതി പ്രതിസന്ധി സൃഷ്ടിക്കുന്നതായി  വൻകിട കാർ കമ്പനികളുടെ പരാതി വ്യാപകമായിരുന്നു.  ഇറക്കുമതി തീരൂ വ കുറയ്ക്കാനുള്ള നിലപാട് കൈക്കൊണ്ടാൽ ഫോക്.സ്‌വാഗൺ, മെഴ്‌സിഡസ്-ബെൻസ്, ബിഎംഡബ്ല്യു എന്നിവയുൾപ്പെടെയുള്ള കമ്പനികളുടെ ഇന്ത്യൻ വിപണിയി ലേക്കുളള കാർ ഇറക്കുമതി വലിയ തോതിൽ ഉയരും

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള കാറുകളുടെ ഇറക്കുമതി തീരുവ നിലവിലെ ഏറ്റവും ഉയർന്ന നിരക്കായ 110 ശതമാന ത്തിൽ നിന്ന് .ഇന്ത്യ 40 ശതമാനമായി കുറയ്ക്കാനാണ് സാധ്യത.  ചൊവ്വാഴ്ച യോടെ അന്തിമരൂപം ഉണ്ടായേക്കു മെന്നാണ്  റിപ്പോർട്ട്.  

ഘട്ടം ഘട്ടമായി താരിഫ് കുറയ്ക്കുന്ന തിലൂടെ, രാജ്യത്ത് ഇറക്കുമതി തടസ്സങ്ങൾ കുറയ്ക്കുന്നതിനായി ദീർഘകാലമായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഫോക്‌സ്‌വാഗൺ, മെഴ്‌സിഡസ് ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയ യൂറോപ്യൻ വാഹന നിർമ്മാതാക്കൾക്ക് ഇന്ത്യൻ വിപണിയിലേ ക്കുള്ള പ്രവേശനം കൂടുതൽ  എളുപ്പമാക്കും. എന്നാൽ തീരുവ കുറയ്ക്കൽ സംബന്ധിച്ച്കേന്ദ്ര വാണിജ്യ മന്ത്രാലയമോ യൂറോപ്യൻ കമ്മീഷനോ ഈസംഭവവികാ സത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

വിദേശത്ത്ർ പൂർണ്ണമായി നിർമ്മിച്ച കാറുകൾക്ക് നിലവിൽ ലോകത്തിലെ ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവകളിൽ ചിലത് ഇന്ത്യ ചുമത്തുന്നു, ആഭ്യന്തര നിർമ്മാതാക്കളെ സംരക്ഷിക്കുന്നതിനും പ്രാദേശിക ഉൽപ്പാദനം പ്രോത്സാഹിപ്പിക്കു ന്നതിനും ലക്ഷ്യമിട്ടുള്ള ഒരു നയമാണിത്. ഈ സാഹചര്യത്തിൽ തീരുവയിൽ വൻ കുറവുവ വരുത്തിയാൽ , ഇന്ത്യയ്ക്കും യൂറോപ്യൻ യൂണിയനും ഇടയിലുള്ള ഭാവി നിക്ഷേപത്തിൽ വലിയ മാറ്റങ്ങൾക്ക് ഇടയാക്കും.

India plans to cut EU car tariffs to 40% from 110% ahead of trade deal: 

Share Email
Top