ഇന്ത്യൻ വിദ്യാർഥിയെ ടെക്സസിൽ നിന്നും കാണാതായി: അവസാനമായി ഫോണിൽ വിളിച്ചത് ഡിസംബർ 30 ന്

ഇന്ത്യൻ വിദ്യാർഥിയെ ടെക്സസിൽ നിന്നും കാണാതായി: അവസാനമായി ഫോണിൽ വിളിച്ചത് ഡിസംബർ 30 ന്

ടെക്സാസ്: ഇന്ത്യൻ വിദ്യാർഥിയെ യുഎസിൽ കാണാതായി.  ആന്ധ്രാ പ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ ഹരി കൃഷ്ണ റെഡ്ഡി (21) യെ ആണ്  കാണാതായത്. അലാസ്കയിൽ ഒറ്റയ്ക്ക് വിനോദ യാത്ര പോയ ഹരി കൃഷ്ണയെ ക്കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ല.  ഡിസംബർ 30നാണ് അവസാനമായി  വീട്ടുകാരുമായി സംസാരിച്ചത്.

പത്ത് ദിവസത്തിലധികമായി കാണാതായ ഇന്ത്യൻ വിദ്യാർഥിക്കായി തിരച്ചിൽ തുടരുന്നു. ടെക്സസിലെ ഹൂസ്റ്റണിൽ എംഎസ് വിദ്യാർഥിയായ ഹരി. ഡിസംബർ 22ന് ക്രിസ്മസ് അവധിക്ക് ഒറ്റയ്ക്ക് യാത്ര ആരംഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഹരിയെ കാണാതായത്. ജനുവരി മൂന്നിനാണ് ഹരിയെ കാണാനില്ലെന്ന് ഔദ്യോഗികമായി റിപ്പോർട്ട്

ഡിസംബർ 31ന് ഡെനാലിയിൽ വെച്ചാണ് മൊബൈൽ സിഗ്നൽ അവസാനമായി ലഭിച്ചത്. അലാസ്കയിലെ ഡെനാലിയിൽ ഒരു ഹോട്ടലിൽ വിദ്യാർഥി താമസിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Indian student missing from Texas: Last phone call was on December 30

Share Email
LATEST
More Articles
Top