പട്ടായ: തായ്‌ലന്‍ഡിലെ പട്ടായയില്‍ ലൈംഗീക തൊഴിലാളികള്‍ ഇന്ത്യന്‍ വിനോദ സഞ്ചാരിയെ മര്‍ദ്ദിച്ചു. ട്രാന്‍സ്ജന്‍ഡറുകളായ ലൈംഗീകത്തൊഴിലാളികളാണ് ആക്രമണം നടത്തിയത്. സാമ്പത്തീക തര്‍ക്കമാണ് വളഞ്ഞിട്ടു മര്‍ദിക്കുന്നതിലേക്ക് കലാശിച്ചത്. മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നു.
കഴിഞ്ഞ മാസം 27 നാണ് 52 കാരനായ ഇന്ത്യന്‍ സഞ്ചാരി ആക്രമണത്തിന് ഇരയായത്.. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
പൊതുവഴിയില്‍ഇയാളെ കാറില്‍ നിന്ന് വലിച്ചിറക്കി ട്രാന്‍സ്‌ജെന്‍ഡറുകള്‍ മര്‍ദിച്ചത്. മുഖത്തും തലയിലും പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പട്ടായയില്‍ ഇന്ത്യക്കാരായവിനോദസഞ്ചാരികള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്. മിക്ക സംഭവങ്ങളിലും ലൈംഗികത്തൊഴിലാളികളുമായുള്ള തര്‍ക്കങ്ങളാണ് അക്രമത്തില്‍ കലാശിക്കുന്നത്.
Indian tourist beaten up by sex workers in Pattaya, Thailand













