ന്യൂയോര്‍ക്ക്: കാണാതായ ഇരുപത്തേഴുകാരിയായ ഇന്ത്യന്‍ യുവതിയെ മുന്‍ കാമുകന്റെ അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യന്‍ വംശജയായ നികിത ഗോഡിഷാലയെയാണ് മുന്‍ കാമുകന്‍ അര്‍ജുന്‍ ശര്‍മ്മയുടെ മേരിലാന്‍ഡിലെ കൊളംബിയയിലുള്ള അപ്പാര്‍ട്ട്മെന്റില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോവാര്‍ഡ് കൗണ്ടി പോലീസ് ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
നികിതയുടെ മുന്‍ കാമുകനായ അര്‍ഡജുന്‍ ശര്‍മയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇയാള്‍ക്കെതിരെ പോലീസ് ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാള്‍ തന്നെയാണ് നികിതയെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്.
ഡിസംബര്‍ 31 ന് കൊളംബിയയിലെ തന്റെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചാണ് നികിതയെ അവസാനമായി കണ്ടതെന്നാണ് ശര്‍മ പോലീസിനു മൊഴി നല്കിയിരുന്നത്. എന്നാല്‍ പരാതി നല്‍കിയ ജനുവരി രണ്ടിന് അര്‍ജുന്‍ യുഎസ് വിട്ട് ഇന്ത്യയിലേക്ക് കടന്നതായി പോലീസ് കണ്ടെത്തി. തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് ശര്‍മ്മയുടെ അപ്പാര്‍ട്ട്മെന്റില്‍ നികിതയുടെ മൃതദേഹം കണ്ടെത്തിയത്.
ഡിസംബര്‍ 31 ന് രാത്ര അര്‍ജുന്‍ ശര്‍മയാണ് നികിതയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി അന്വേഷണ സംഘം വ്യക്തമാക്കി. ശര്‍മ്മയെ അറസ്റ്റ് ചെയ്യാന്‍ നീക്കം നടത്തുന്നതായി ഹോവാര്‍ഡ് കൗണ്ടി പോലീസ് അറിയിച്ചു. പുതുവത്സര ദിവസമാണഅ സുഹൃത്തുക്കള്‍ അവസാനമായി നികിതയെ അവസാനമായി കണ്ടത്. നികിതയുടെ കുടുംബവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും എല്ലാ ര്‍േ സഹായവും നല്‍കുമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു.
Indian woman who went missing on New Year’s Day in the US found murdered at ex-boyfriend’s residence













