ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തുപകരാന്‍ വീണ്ടുമെത്തന്നു റഫാല്‍ യുദ്ധവിമാനങ്ങള്‍. ഫ്രാന്‍സില്‍ നിന്നും 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ അടുത്ത മാസം ഇന്ത്യ ഒപ്പുവെയ്ക്കും.
അടുത്ത മാസം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഇന്ത്യ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമയാവും കരാറില്‍ ഒപ്പുവെയ്ക്കുക. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിരോധ കരാറാണിത്. കരാറില്‍ ഇടനിലക്കാര്‍ ഉണ്ടാകില്ല. രണ്ട് രാജ്യങ്ങളും തമ്മിലാണ് കരാറില്‍ ഒപ്പ് വെയ്ക്കുന്നത്.
നിലവില്‍ ഇന്ത്യയ്ക്ക് വ്യോമസേനയ്ക്ക് 36 റഫാല്‍ യുദ്ധ വിമാനങ്ങളാണുള്ളത്. 114 റഫാല്‍ യുദ്ധ വിമാനങ്ങള്‍ കൂടി വാങ്ങാനുള്ള ശുപാര്‍ശ കഴിഞ്ഞ വര്‍ഷമാണ് വ്യോമസേന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയത്.
കഴിഞ്ഞ ദിവസം കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫെന്‍സ് പ്രൊക്യുയര്‍മെന്റ് ബോര്‍ഡ് ഈ ശുപാര്‍ശക്ക് അംഗീകാരം നല്‍കി. ബോര്‍ഡിന്റെ ശുപാര്‍ശ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഡിഫെന്‍സ് അക്യുസിഷന്‍ കൗണ്‍സില്‍ (ഡിഎസി) പരിഗണിക്കും. കരാറിന് അന്തിമാനുമതി നല്‍കേണ്ടത് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയാണ്.
IndianDefence Ministry to discuss Rs 3.25 lakh crore 114 Rafale fighter jet deal with francea











