ന്യൂഡൽഹി: 2024 നെ അപേക്ഷിച്ച് 2025 ഡിസംബറിൽ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ .വൻ വർധന യെന്ന് റിപ്പോർട്ട്. വാണിജ്യ മന്ത്രാല യം പുറത്തുവിട്ട കണക്കുകൾ ആണ് ഇത് വ്യക്തമാക്കുന്നത്
ഡിസംബറിൽ മാത്രം, ഇന്ത്യയുടെ ചൈനയിലേക്കുള്ള കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 67.35 ശതമാനം വർദ്ധിച്ച് 2.04 ബില്യൺ ഡോളറിലെത്തി. ഈ മാസം, ചൈനയിലേക്കുള്ള ഇന്ത്യയുടെ ഏറ്റവും കൂടുതൽ കയറ്റുമതി ഇലക്ട്രോണിക്സ് ഉത്പന്നങ്ങളും, സമുദ്രോത്പന്നങ്ങളുo, കാർഷിക ഉൽപ്പന്നങ്ങളുമായിരുന്നു.
ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ചൈനയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതികഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10.42 ബില്യൺ ഡോളറായിരുന്നത് 2025 ഏപ്രിൽ-ഡിസംബറിൽ 14.25 ബില്യൺ ഡോളറായി വർധനവ് രേഖപ്പെടുത്തി.
India’s exports to China rise 67% in December











