ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്തുക സൂററ്റില്‍ നിന്നും ബിലിമോറയിലേക്ക് .2027 ലാണ് ആദ്യ സര്‍വീസ് ആരഭിക്കുക. റെയില്‍വേ മന്ത്രി യമന്ത്രി അശ്വിനി വൈഷ്ണവ്. പദ്ധതിയുടെ സമയക്രമവും ഘട്ടം ഘട്ടമായുള്ള അവതരണവും മന്ത്രി വ്യക്തമാക്കി.
ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ 2027 ഓഗസ്റ്റ് 15-നകം പൂര്‍ണമായും തയ്യാറാകുമെന്നും അതിനുശേഷം ഉടന്‍ തന്നെ യാത്രക്കാര്‍ക്ക് തുറന്നു കൊ ടുക്കുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.
ഘട്ടം ഘട്ടമായിട്ടായിരിക്കും ബുള്ളറ്റ് ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക യെന്നും റെയില്‍വേ മന്ത്രി പറഞ്ഞു. ഇത് സാങ്കേതിക പരിശോധന, സുരക്ഷാ മാനദണ്ഡങ്ങള്‍, യാത്രക്കാരുടെ സൗകര്യം എന്നിവ മികച്ച രീതിയില്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആദ്യഘട്ടം സൂററ്റിനു ബിലിമോറയ്ക്കും ഇടയില്‍ ആരംഭിക്കും. തുടര്‍ന്ന് വാപ്പിയില്‍ നിന്ന് സൂറത്തിലേക്കും, പിന്നീട് വാപ്പിയില്‍ നിന്ന് അഹമ്മദാബാദിലേക്കും, തുടര്‍ന്ന് താനെയില്‍ നിന്ന് അഹമ്മദാബാദിലേക്കും അതിവേഗ ട്രെയിനുകള്‍ സര്‍വീസ് നടത്തും. അവസാന ഘട്ടത്തില്‍ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള മുഴുവന്‍ ഇടനാഴിയിലും ബുള്ളറ്റ് ട്രെയിന്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
ബുള്ളറ്റ് ട്രെയിന്‍ യാത്ര വേഗത്തി ലാക്കുമെന്നു മാത്രമല്ല, പരിസ്ഥിതി സൗഹൃദപരമായിരിക്കും.അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍, സുഖപ്രദമായ കോച്ചുകള്‍, ലോകോത്തര സൗകര്യങ്ങള്‍ എന്നിവയായിരിക്കും ഈ പദ്ധതിയുടെ മുഖമുദ്ര. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതി 508 കിലോമീറ്റര്‍ നീളമുള്ളതായിരിക്കുമെന്നും മണിക്കൂറില്‍ 320 കിലോമീറ്റര്‍ വരെ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ കഴിയുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.
മുഴുവന്‍ ഇടനാഴിയും പ്രവര്‍ത്ത നക്ഷമമായിക്കഴിഞ്ഞാല്‍, ബുള്ളറ്റ് ട്രെയിന്‍ മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്ക് ഏകദേശം 2 മണിക്കൂര്‍ 17 മിനിറ്റിനുള്ളില്‍ എത്തിച്ചേരാനാകും.
India’s first bullet train route announced; service from Surat to Bilimora to begin in 2027













