ഇറാന്‍ 800 വധശിക്ഷകള്‍ നിര്‍ത്തിവെയ്ക്കുമെന്നറിയിച്ചതായി വൈറ്റ്ഹൗസ്

ഇറാന്‍ 800 വധശിക്ഷകള്‍ നിര്‍ത്തിവെയ്ക്കുമെന്നറിയിച്ചതായി വൈറ്റ്ഹൗസ്

വാഷിംഗ്ടണ്‍: ഇറാനിലെ 800 പ്രക്ഷോഭകരുടെ വധശിക്ഷ ഒഴിവാക്കുമെന്നു ഇറാന്‍ ഭരണകൂടം അറിയിച്ചതായി വൈറ്റ് ഹൗസ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശക്തമാ ഇടപെടലിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നീക്കത്തിന് ഇറാനെ പ്രേരിപ്പിച്ചതെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലീവിറ്റാണ് മാധ്യമപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചത്.

ഇറാനില്‍ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്ന നീക്കം തുടര്‍ന്നാല്‍ തുടര്‍ന്നാല്‍ സൈനിക നടപടികള്‍ ഉണ്ടാവുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി. ഇതിനിടെ ഈ മേഖലയിലെ സമാധാനം നിലനിര്‍ത്താന്‍ സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ നയതന്ത്രപരമായ നീക്കങ്ങള്‍ ആരംഭിച്ചു.

ഇറാനില്‍ ഒരാഴ്ചയായി തുടരുന്ന ഇന്റര്‍നെറ്റ് നിരോധനം പ്രതിഷേധങ്ങളുടെ വ്യാപ്തി മറച്ചുവെക്കാനുള്ള ശ്രമമാണെന്ന് പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പുതിയ ഉപരോധങ്ങള്‍ അമേരിക്ക പ്രഖ്യാപിച്ചു. ഇറാനിയന്‍ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെയാണ് ഉപരോധം ഏര്‍പ്പെടുത്തിയത്.

Iran announces moratorium on 800 executions, says White House

Share Email
LATEST
More Articles
Top