ടെഹ്‌റാന്‍: ഇറാനില്‍ ഇന്ത്യന്‍ പൗരന്‍മാരെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസിഡര്‍.ഇറാനില്‍ ഇന്ത്യക്കാരേയും അഫ്ഗാന്‍ പൗരന്‍മാരേയുംഅറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്ന് ഇന്ത്യയിലെ ഇറാന്‍ അംബാസഡര്‍ മുഹമ്മദ് ഫത്താലി വ്യക്തമാക്കി.
ചില വിദേശ എക്‌സ് അക്കൗണ്ടുകളില്‍ പ്രചരിക്കുന്ന ഇറാനിലെ സംഭവവി കാസങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് ഇറാന്റെ ഇന്ത്യന്‍ സ്ഥാനപതി മുഹമ്മദ് ഫത്താലി പറഞ്ഞു. ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യം നിലവിലുണ്ട്.
ഇറാനില്‍ 500 ലധികം പേര്‍ കൊല്ലപ്പെ ട്ടുവെന്ന യുഎസ് ആസ്ഥാന മായുള്ള ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി.യുടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ ഇറാന്‍ അംബാസിഡര്‍ ഇക്കാര്‌യം അറിയിച്ചത്.
മാധ്യമങ്ങള്‍ വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്ന് വാര്‍ത്തകള്‍ ശേഖരിക്കണമെന്ന് ഇന്ത്യന്‍ സ്ഥാനപതി മുഹമ്മദ് ഫത്താലി അഭ്യര്‍ത്ഥിച്ചു. ‘
ഇറാനിയന്‍ പോലീസ് പത്തോളം അഫ്ഗാന്‍ പൗരന്മാരെയും, ആറ് ഇന്ത്യന്‍ പൗരന്മാരെയും അവരുടെ ഇറാനിയന്‍ പങ്കാളികളോടൊപ്പം അറസ്റ്റ് ചെയ്തു’വെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നത്. രാജ്യത്തെ സ്ഥിതിഗതികളെക്കുറിച്ച് വിദേശ മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന് ഇറാന്‍ ആവര്‍ത്തിച്ച് ആരോപിച്ചിക്കുന്നു. ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ സുരക്ഷിതരാണെന്ന് ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ മെഡിക്കല്‍ അസോസിയേഷന്‍സ് എന്നീ മെഡിക്കല്‍ സംഘടനകള്‍ സ്ഥിരീകരിച്ചു.
Iranian Ambassador says news of arrest of Indian citizens in Iran is baseless













