ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ചർച്ചനടത്തി ഇറാൻ വിദേശകാര്യ മന്ത്രി 

ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ചർച്ചനടത്തി ഇറാൻ വിദേശകാര്യ മന്ത്രി 

ടെഹ്റാൻ: ആഭ്യന്തര കലാപം രൂക്ഷം ആയിരിക്കുന്നതിനിടെ, ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ഫോണില്‍ ചർച്ചനടത്തി  ഇറാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി. ഇറാൻ വിദേശകാര്യ മന്ത്രി നിലവിലെ  സ്ഥിതിഗതികൾ ചർച്ച ചെയ്തതായി എസ് ജയ്ശങ്കർ അറിയിച്ചു.  എക്സിലെ   ഒരു പോസ്റ്റിലൂടെയാണ് ജയശങ്കർ  ഇക്കാര്യം അറിയിച്ചത്.

ഇറാൻ  വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരഘ്ചിയിൽ നിന്ന് ഒരു ഫോൺ കോൾ വന്നു  ഇറാനിലെ സ്ഥിതിഗതികളെ കുറിച്ച്   ഞങ്ങൾ ചർച്ച ചെയ്തതായി എക്സ് പോസ്റ്റിൽ  പറയുന്നു

ഇറാൻ ഭരണാധികാരി  ഖമേനി ഭരണകൂടത്തിനെതിരെ രാജ്യത്തുടനീളം നടക്കുന്ന പ്രതിഷേധങ്ങളിൽ മരണസംഖ്യ 2,500 ആയി ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ ഇറാനിലെ ഇന്ത്യൻ എംബസി ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നല്കി. രാജ്യത്തുള്ള വിദ്യാർത്ഥികൾ, തീർത്ഥാടകർ ,വ്യാപാരികൾ, വിനോദ സഞ്ചാരികൾ എന്നിവരുൾപ്പെടെ എല്ലാ പൗരന്മാരോടും    ലഭ്യമായ മാർഗങ്ങൾ ഉപയോഗിച്ച് രാജ്യം വിടാൻ ആവശ്യപ്പെ ട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ വിദ്ദേശകാര്യ മന്ത്രി ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ബന്ധപ്പെട്ടത്  

Iranian Foreign Minister holds talks with Indian Foreign Minister

Share Email
LATEST
More Articles
Top