ടെഹ്റാന്‍: സാമ്പത്തീക പ്രതിസന്ധില്‍ ഇറാനില്‍ ജനകീയ പ്രക്ഷോഭം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്‍ പരമാധികാരി ആയത്തുള്ള അലി ഖമേനിയുടെ മകന് വിദേശ രാജ്യങ്ങളില്‍ കോടാനു കോടി കണക്കിന് സമ്പത്തും വ്യാപാര സംവിധാനങ്ങളുമെന്ന റിപ്പോര്‍ട്ട്.
യുകെയില്‍ അതിസമ്പന്നര്‍ താമസിക്കുന്ന ബില്യണയര്‍ റോയില്‍ വീടുകളും യൂറോപ്പിലെ വമ്പന്‍ ഹോട്ടലുകള്‍ ദുബായിലെ ആഡംബര വില്ലകളും ഉള്‍പ്പെടെയുള്ള കോടികളുടെ ആസ്തികള്‍ ആയത്തുളള ഖമേനിയുടെ മകനായ മോജ്തബ ഖമേനിക്ക് ഉണ്ടെന്നു ബ്ലൂംബെര്‍ഗിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. നിക്ഷേപങ്ങള്‍ക്കായി ഉപയോഗിച്ചതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ലണ്ടനിലെ ഒരു വസ്തു മാത്രം 2014-ല്‍ 33.7 ദശലക്ഷം യൂറോയ്ക്കാണ് വാങ്ങിയത്. ഈ ആസ്തികളെല്ലാം അലി അന്‍സാരി എന്ന ഇറാനിയന്‍ ബിസിനസുകാരനുമായി ബന്ധപ്പെട്ടതാണ്. ഷെല്‍ കമ്പനികള്‍ വഴിയാണ് ഈ നിക്ഷേപങ്ങള്‍ നടത്തിയിരി ക്കുന്നത്. ടെഹ്റാന്‍ മുതല്‍ ദുബായ് വരെയും ഫ്രാങ്ക്ഫര്‍ട്ട് വരെയും നീളുന്ന ഒരു വലിയ സാമ്പത്തിക ശൃംഖലയാണ് മോജ്തബയ്ക്ക് ഉള്ളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എന്നാല്‍ ഈ കമ്പനികളുടെ രേഖകളിലൊന്നും മോജ്തബയുടെ പേര് ഉള്‍പ്പെടുന്നി ല്ലെന്നും ഇടപാടുകള്‍ക്ക് പിന്നില്‍ ഇദ്ദേഹമാണെന്നു വ്യ്ക്തമെന്നുമാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്.
ഇറാനിലെ എണ്ണ വില്പനയിലൂടെ ലഭിക്കുന്ന പണമാണ് ഇത്തരത്തില്‍ പാശ്ചാത്യ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ബിസ്‌നസ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗികക്കുന്നത്. ബ്രിട്ടണ്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യുഎഇ തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകള്‍ വഴിയാണ് ഈ പണം ക്രയവിക്രയം നടത്തുന്നതെന്നും അലി അന്‍സാരി എന്ന ഇറാന്‍ക്കാരന്റെ പേരിലാണ് ഇത്തരം പണമിടപാടെന്നും ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്നാല്‍ മോജ്തബ ഖമേനിയുമായി തനിക്ക് വ്യക്തിപരമോ സാമ്പത്തികമോ ആയ യാതൊരു ബന്ധവുമില്ലെന്ന് അന്‍സാരി പ്രതികരിച്ചു വിദേശത്തുള്ള ഈ ആഡംബര സൗകര്യങ്ങള്‍ കുടുംബം ഉപയോഗിക്കുന്നതിന് നേരിട്ടുള്ള തെളിവുകളില്ലെങ്കിലും, രഹസ്യമായി സൂക്ഷിച്ചിരിക്കുന്ന ഈ വന്‍ സമ്പത്ത് ഇറാന്‍ ഭരണകൂടത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നു.
ഇറാനിലെ സാധാരണ ജനങ്ങള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും പണപ്പെരുപ്പത്തിലൂടെയും കടന്നുപോകുമ്പോഴാണ് ഭരണാധികാരികളുടെ മക്കള്‍ വിദേശത്ത് ആഡംബര ജീവിതം നയിക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
56 കാരനായ മോജ്തബ ഖമേനി പിതാവ് ആയത്തുള്ള അലി ഖമേനിക്ക് ശേഷം ഇറാന്റെ പരമോന്നത നേതാവാകാന്‍ സാധ്യതയുള്ള ആളാണ്.
Iranian Supreme Leader Khamenei’s son has palaces and huge business empires in Western countries, report ssay













