ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്റെ നാവികാഭ്യാസം: മുന്നറിയിപ്പുമായി അമേരിക്ക

ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്റെ നാവികാഭ്യാസം: മുന്നറിയിപ്പുമായി അമേരിക്ക
Share Email

വാഷിംഗ്ടണ്‍: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്നതിനിടെ ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ നാവികസേന നാവികാഭ്യാസം നടത്താനുളള നീക്കത്തിന് താക്കീതുമായി അമേരിക്ക. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് നട
ത്തുമെന്നു പ്രഖ്യാപിച്ച നാവിക അഭ്യാസത്തിനാണ് താക്കീതുമായി അമേരിക്ക രംഗത്തെത്തിയത്. അനാവശ്യമായ സംഘര്‍ഷം ഒഴിവാക്കണമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഇറാനോട് ആവശ്യപ്പെട്ടു.

യുഎസ് സൈനിക താവളങ്ങള്‍ക്കു നേരെയോ, കപ്പലുകള്‍ക്കുനേരെയോ വിമാനങ്ങക്കു നേരെയോ എന്തെങ്കിലും പ്രകോപനപരമയാ പെരുമാറ്റം അനുവദിക്കില്ലെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. കടലിലെ ഏതൊരു പ്രകോപനപരമായ പ്രവര്‍ത്തനവും സംഘര്‍ഷത്തിലേക്ക് നയിക്കുമെന്ന് കമാന്‍ഡ് വ്യക്തമാക്കി.

ഞായറാഴ്ച മുതല്‍ രണ്ട് ദിവസത്തെ നാവിക അഭ്യാസം നടത്തുമെന്ന് ഇറാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് അമേരിക്കന്‍ പ്രതികരണം. ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര സമുദ്ര പാതയാണെന്നും ആഗോള വ്യാപാരത്തിന് അത്യന്താപേക്ഷിതമാണെന്നും അമേരിക്ക പ്രസ്താവിച്ചു.100 അന്താരാഷ്ട്ര വ്യാപാര കപ്പലുകള്‍ ഈ ഇടുങ്ങിയ പാതയിലൂടെ ദിവസവും കടന്നുപോകുന്നു. ഇത് പ്രാദേശിക സാമ്പത്തിക സ്ഥിരതയ്ക്ക് അത്യാവശ്യമാണെന്നാണ് അമേരിക്കയുടെ വാദം. യുഎസിന്റെയോ സഖ്യസേനയുടേയോ വ്യാപാര കപ്പലുകള്‍ക്കും സമീപമുള്ള സുരക്ഷിതമല്ലാത്തതോ നിരുത്തരവാദപരമോ ആയ പ്രവര്‍ത്തനങ്ങള്‍ സംഘര്‍ഷത്തിനും പിരിമുറുക്കത്തിനും അസ്ഥിരതയ്ക്കും കാരണമാകുമെന്നും വ്യക്തമാക്കി.

Iran's naval exercises in the Strait of Hormuz: US issues warning
Share Email
Top