ഇറാന്റെ ഔദ്യോഗീക വാര്‍ത്ത വിതരണ ഏജന്‍സി ഹാക്ക് ചെയ്തു: നിങ്ങള്‍ ഖമേനിയുടെ സൈന്യമല്ല രാജ്യത്തിന്റെയും ജനങ്ങളുടെയും സൈന്യമാകണമെന്ന് റെസ പഹ്ലവിയുടെ സന്ദേശം

ഇറാന്റെ ഔദ്യോഗീക വാര്‍ത്ത വിതരണ ഏജന്‍സി ഹാക്ക് ചെയ്തു: നിങ്ങള്‍ ഖമേനിയുടെ സൈന്യമല്ല രാജ്യത്തിന്റെയും ജനങ്ങളുടെയും സൈന്യമാകണമെന്ന് റെസ പഹ്ലവിയുടെ സന്ദേശം

ടെഹ്‌റാന്‍: ഇറാനില്‍ ആഭ്യന്തര പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ ഇറാന്റെ ഔദ്യോഗീക വാര്‍ത്ത വിതരണ ഏജന്‍സി ഹാക്ക് ചെയ്തു. നാടുകടത്തപ്പെട്ട മുന്‍ഡ കിരീടാവകാശി റെസ പഹ്ലവിയുടെ സന്ദേശം സംപ്രേക്ഷണം ചെയ്തു. വാര്‍ത്താ വിതരണ ഏജന്‍സിയായ ഐആര്‍ഐബിയുടെ സംപ്രേക്ഷണമാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഞായറാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം.

നാടുകടത്തപ്പെട്ട മുന്‍ കിരീടാവകാശി റെസ പഹ്ലവിയുടെ വീഡിയോ സന്ദേശവും ഭരണകൂടത്തിനെതിരായ പ്രതിഷേധ ആഹ്വാനങ്ങളുമാണ് ചാനലിലൂടെ സംപ്രേഷണം ചെയ്തത്. സാധാരണ പരിപാടികള്‍ക്കിടെയാണ് അപ്രതീക്ഷിതമായി റെസ പഹ്ലവിയുടെ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു. ഇതാണ് നിങ്ങളുടെ അവസാന അവസരം എന്ന് റെസ പഹ്ലവി ഇറാന്‍ സുരക്ഷാ സേനയോട് വീഡിയോയിലൂടെ ആഹ്വാനം ചെയ്തു.

ഭരണകൂടത്തിന്റെ കല്പനകള്‍ ലംഘിക്കണമെന്നും സ്വന്തം കുടുംബാംഗങ്ങളെയും ജനങ്ങളെയും വെടിവെച്ചുകൊല്ലരുതെന്നും ആവശ്യപ്പെട്ടു. നിങ്ങള്‍ ഖമേനിയുടെ സൈന്യമല്ല, മറിച്ച് രാജ്യത്തിന്റെയും ജനങ്ങളുടെയും സൈന്യമാകണം. നിങ്ങളെ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ ഉടന്‍ എത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാക്കുകള്‍ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു.

ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹാക്കിംഗ് നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇറാന്റെ ബദര്‍ സാറ്റലൈറ്റ് വഴി സംപ്രേഷണം ചെയ്യുന്ന ചാനലുകളെയാണ് ഹാക്കിംഗ് ബാധിച്ചത്. പത്ത് മിനിറ്റോളം അനധികൃതമായ സംപ്രേഷണം ചെയ്യപ്പെട്ടു. പഹ്ലവിയുടെ മീഡിയ ടീം പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ഫാഴ്‌സി ഭാഷയിലുള്ള സന്ദേശങ്ങളാണ് ഹാക്കര്‍മാര്‍ സംപ്രേഷണം ചെയ്തത്.ഭയാനകമായ മരണക്കണക്കുകള്‍

ഇതിനിടെ ഇറാനില്‍ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്തുവന്ന കണക്കുകളെക്കാള്‍ വളരെ കൂടുതലാണെന്ന് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ ഡോക്ടര്‍മാര്‍ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം 16,500-ലധികം ആളുകള്‍ കൊല്ലപ്പെടുകയും മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും 30 വയസ്സിന് താഴെയുള്ളവരാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്ന

Iran’s official news agency hacked: ‘You are not Khamenei’s army, but the army of the country and the people,’ exiled former Crown Prince Reza Pahlavi told soldiers

Share Email
Top