സുല്‍ത്താന്‍ ബത്തേരി: ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് ഉയരേണ്ടത് കോണ്‍ഗ്രസിന്റെ ഉത്തകരവാദിത്വമാണെന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ . കോ്ണ്‍ഗ്രസ് നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി, സിപിഎം എന്നീ രണ്ടു ശത്രുക്കളെ നേരിടേണ്ടി വന്നു. എന്നാല്‍ മികച്ച വിജയം നേടി.
ജനങ്ങള്‍ എന്ന യജമാനന്‍മാരുടെ മുന്നില്‍ കൂടുതല്‍ വിനീതരായി മുന്നോട്ടു പോകേണ്ടതാണ്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കേണ്ടത് നാടിനും പാര്‍ട്ടിക്കും അനിവാര്യമാണ്. ജനങ്ങള്‍ നല്കിയ പിന്തുണയുടെ ഉത്തരവാദിത്വം വളരെ വലുതമാണ്. ജനങ്ങളുടെ മനസില്‍ സങ്കല്‍പ്പങ്ങളും പ്രതീക്ഷകളും ഉണ്ട്. അതനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കേരള ജനത കോണ്‍ഗ്രസിനെ വളരെ പ്രതീക്ഷയോടെ കാണുന്നതായും തദ്ദേശ തെരഞ്ഞെടുപ്പിനെക്കാള്‍ മിന്നുന്ന വിജയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാവുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണിജോസഫ് അഭിപ്രായപ്പെട്ടു. ബൂത്ത തലം മുതല്‍ നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജ്ജമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.
It is the responsibility of Congress to rise to the expectations of the people: K.C. Venugopal













