ട്രംപിന് നൊബേല്‍ നാമനിര്‍ദേശത്തിന് ഉപാധി വെച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി:യുക്രയിയിന്‍ യുദ്ധം ശാശ്വതമായി അവസാനിപ്പിച്ചാല്‍ നാമനിര്‍ദേശമെന്ന് ജോര്‍ജിയ മെലോനി

ട്രംപിന് നൊബേല്‍ നാമനിര്‍ദേശത്തിന് ഉപാധി വെച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി:യുക്രയിയിന്‍ യുദ്ധം ശാശ്വതമായി അവസാനിപ്പിച്ചാല്‍ നാമനിര്‍ദേശമെന്ന് ജോര്‍ജിയ മെലോനി

മിലാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്യാന്‍ ഉപാധി വെച്ച് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി. റഷ്യന്‍-യുക്രയിന്‍ യുദ്ധം നീതിപൂര്‍വവും സമാധാനപരവുമായി അവസാനിപ്പിച്ചാല്‍ ഇറ്റലി ട്രംപിനെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്യാമെന്നാണ് മെലോനി വ്യക്തമാക്കിയത്.

ജര്‍മന്‍ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു ഈ പ്രതികരണം. യുദ്ധം അവസാനിപ്പിക്കുന്നതില്‍ ട്രംപ് വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അങ്ങനെയുണ്ടായാല്‍ അദ്ദേഹത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നിര്‍ദ്ദേശിക്കാന്‍ താന്‍ തയാറാണെന്നും മെലോനി പറഞ്ഞു. യുക്രയിനില്‍ സമാധാനം സ്ഥാപിക്കാന്‍ ട്രംപ് നിര്‍ണായക ഇടപെടല്‍ നട്ത്തിയാല്‍ അത് യാതാര്‍ഥ്യമാകുമെന്നും മെലോനി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷത്തെ നൊബേല്‍ സമ്മാനം തനിക്ക് ലഭിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് പലവട്ടം പ്രതികരണം നടത്തിയിരുന്നു.

എന്നാല്‍ അന്ന് വെനിസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചഡോയ്ക്കായിരുന്നു സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചിരുന്നത്. തനിക്ക് സമാധാന പുരസ്‌കാരം ലഭിക്കാത്തതിനാല്‍ സമാധാനത്തെ കുറിച്ച് മാത്രം ചിന്തിക്കാന്‍ താന്‍ ബാധ്യസ്ഥനല്ലെന്ന് നോര്‍വീജിയന്‍ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തില്‍ ട്രംപ് പറഞ്ഞിരുന്നു.

Italian PM conditions Trump’s Nobel nomination: Nomination only if Ukraine war ends permanently, says Giorgia Meloni

Share Email
LATEST
Top