ഫ്‌ളോറിഡ: മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡ (MACF) അംഗം ജെസ്മി തോമസ് കൊച്ചുവീട്ടില്‍ (39) അന്തരിച്ചു. പരേതയുടെ വിയോഗത്തില്‍ മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡ അനുശോചനം രേഖപ്പെടുത്തി.
ഭര്‍ത്താവ്.:ജെറി തോമസ്
മക്കള്‍: ജെറമി, ജയ്ല
ജയിംസ് അക്കത്തറ – മറിയാമ്മ അക്കത്തറദമ്പതികളുടെ മകളാണ് പരേത.
സംസ്‌കാര ശുശ്രൂഷകള്‍: പരേതയുടെ പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷകളും ജനുവരി 5 തിങ്കളാഴ്ച നടക്കും. ബ്രാന്‍ഡനിലെ സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ഫൊറോന പള്ളിയില്‍ (Sacred Heart Knanaya Catholic Forance Church, 3920 S Kings Ave, Brandon, FL 33511) രാവിലെ 8:30-ന് പൊതുദര്‍ശനം ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാര ശുശ്രൂഷകള്‍ നടത്തുന്നതാണ്.
ജെസ്മിയുടെ നിര്യാണത്തില്‍ കുടുംബാംഗങ്ങള്‍ക്കുണ്ടായ തീരാനഷ്ടത്തില്‍ പങ്കുചേരുന്നതായും പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡ അറിയിച്ചു.
വാര്‍ത്ത: സണ്ണി മാളിയേക്കല്‍
Jesmi Thomas passes away in Florida at Kochuveetil; funeral to be held in Brandon on Monday













