രണ്ടില പിടിക്കാന്‍ തത്ക്കാലം കൈക്കോര്‍ക്കുന്നില്ല; തങ്ങളെയോര്‍ത്ത് ആരും കരയേണ്ടെന്നും ജോസ്.കെ.മാണി

രണ്ടില പിടിക്കാന്‍ തത്ക്കാലം കൈക്കോര്‍ക്കുന്നില്ല; തങ്ങളെയോര്‍ത്ത് ആരും കരയേണ്ടെന്നും ജോസ്.കെ.മാണി

കോട്ടയം: തങ്ങളെയോര്‍ത്ത് ആരും കരയേണ്ടെന്നും എല്‍ഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നും ആരാണ് ഈ ചര്‍ച്ച നടത്തുന്നതെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ.മാണി. കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങളില്‍ കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പാര്‍ട്ടി നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.

യുഡിഎഫിലേക്കുളള മടങ്ങിപോക്കിനോട് മന്ത്രി റോഷി അഗസ്റ്റിനും റാന്നി എംഎല്‍എ പ്രമോദ് നാരായണനും യോജിപ്പുണ്ടായിരുന്നില്ല. ഇടത് മുന്നണിയില്‍ തുടരും എന്ന് ഇരുവരും ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ കേരള കോണ്‍ഗ്രസ് എം യുഡിഎഫിന്റെ പാരമ്പര്യമുള്ള പാര്‍ട്ടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. യുഡിഎഫിലേക്ക് വരാന്‍ താത്പര്യമുള്ള ഘടകകക്ഷികള്‍ താത്പര്യ മറിയിച്ചാല്‍ പരിഗണിക്കുമെന്നും എന്നാല്‍ ഈ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് താത്പര്യവുമായി വന്നിട്ടില്ലെന്നും ഒരാളും ഔദ്യോഗികമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

Jose K. Mani says no one should cry for them

Share Email
LATEST
More Articles
Top