ജോസ് മണക്കാട്ട് 5-ാമത് ലോക കേരള സഭ അമേരിക്കന്‍ പ്രതിനിധി

ജോസ് മണക്കാട്ട് 5-ാമത് ലോക കേരള സഭ അമേരിക്കന്‍ പ്രതിനിധി

തിരുവനന്തപുരം : ലോക കേരള സഭയുടെ 5-ാം സമ്മേളനം 2026 ജനുവരി 29, 30, 31 തീയതികളിലായി തിരുവനന്തപുരത്ത് ചേരുന്നു. 125 ഓളം രാജ്യങ്ങളില്‍ നിന്നായി പ്രവാസി മലയാളി പ്രതിനിധികള്‍ ലോക കേരള സഭയുടെ ഭാഗമാകുന്നു എന്നതാണ് 5-ാം സമ്മേളനത്തിന്റെ പ്രത്യേകത. കേരള സര്‍ക്കാരും നോര്‍ക്ക വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന 5-ാം ലോക കേരള സഭയിലേക്ക് അമേരിക്കന്‍ പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് ജോസ് മണക്കാട്ടിനെ പ്രതേക ക്ഷണിതാവായി പങ്കെടുപ്പിക്കുന്നു. 2026 ജനുവരി 29 ന് വൈകുന്നേരം 6 മണിക്ക് സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തോടുകൂടിയാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. ജനുവരി 30 ന് രാവിലെ നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ബഹു. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭിക്കുന്നതാണ്.

Share Email
Top