നസര്‍ ഷംസ്(പിആര്‍ഒ)
ബാള്‍ട്ടിമോര്‍ (മേരിലാന്‍ഡ്): കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ (KOB)ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ”ലൈറ്റ്‌സ്, ക്യാമറ, ആക്ഷന്‍” എന്ന പേരില്‍ സംഘടിപ്പിച്ച യൂത്ത് മൂവി നൈറ്റ് വന്‍ വിജയമായി. വിനോദത്തിനപ്പുറം യുവജനങ്ങള്‍ക്കിടയില്‍ നേതൃപാടവവും സംഘാടന മികവും വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കൈരളി ഓഫ്ബാള്‍ട്ടിമോര്‍ (ഗഛആ) സംഘടിപ്പിച്ച യൂത്ത് മൂവി നൈറ്റ് ശ്രദ്ധേയമായി.
പരിപാടിയുടെ ആശയരൂപീകരണം മുതല്‍ നടത്തിപ്പ് വരെപൂര്‍ണ്ണമായും കുട്ടികളുടെ നേതൃത്വത്തിലാണ് അരങ്ങേറിയത് എന്നത്ഈ ഒത്തുചേരലിന്റെ പ്രത്യേകതയായി. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്ക് മുതിര്‍ന്നവരുമായും സമപ്രായക്കാരുമായും ഇടപഴകുന്നതിനും, സൗഹൃദം സ്ഥാപിക്കുന്നതിനുമുള്ള ഒരു ഐസ്ബ്രേക്കര്‍ വേദിയായി ഈ പരിപാടി മാറി. ലോജിസ്റ്റിക്‌സ് കൈകാര്യം ചെയ്യുക, സമയക്രമം പാലിക്കുക, പങ്കാളിത്തം ഉറപ്പുവരുത്തുക തുടങ്ങി എല്ലാ മേഖലകളിലും യുവജനങ്ങള്‍ മികവ് പുലര്‍ത്തി.

ടീം വര്‍ക്ക്, ഉത്തരവാദിത്തം, ആശയവിനിമയം എന്നിവയില്‍ പ്രായോഗിക അറിവ് നേടാന്‍ ഇത് കുട്ടികളെ സഹായിച്ചു. യുവജനങ്ങള്‍ സ്വയം മുന്‍കൈയെടുത്ത് ഇത്തരം പരിപാടികള്‍ക്ക നേതൃത്വം നല്‍കുന്നത് ആവേശം പകരുന്നതാണെന്ന് ചടങ്ങില്‍ സംസാരിച്ച കൈരളി ഓഫ് ബാള്‍ട്ടിമോര്‍ പ്രസിഡന്റ് ലെന്‍ജി
ജേക്കബ് അഭിപ്രായപ്പെട്ടു. സംഘടന വിഭാവനം ചെയ്ത ;റേസ് ടു 75 അവേഴ്സ എന്ന ആശയത്തിന്റെ പ്രായോഗികമായ തുടക്കമാണിതെന്നും, സേവനവും നേതൃത്വവും സമന്വയിപ്പിച്ച് യുവതലമുറയെ ശാക്തീകരിക്കുന്നതിന്റെ ഉദാഹരണമാണ് ഈ മൂവി നൈറ്റെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വരാനിരിക്കുന്ന ഇന്റേണ്‍ഷിപ്പ് അവസരങ്ങളെക്കുറിച്ച് കൈരളി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം ചെയര്‍മാന്‍, കെവിന്‍ ജോണ്‍സണ്‍യുവജനങ്ങളോട് സംസാരിച്ചു. വെബ് ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള സാങ്കേതിക മേഖലകളിലെ അവസരങ്ങളില്‍ സജീവമായിപങ്കെടുക്കണമെന്നും, ചെറുപ്രായത്തില്‍ തന്നെ സാങ്കേതികവിദ്യയിലും തൊഴില്‍പരമായ സഹകരണത്തിലും നേടുന്നഅറിവ് ഭാവിക്ക് മുതല്ക്കൂട്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ടീം ബില്‍ഡിംഗ്, മെന്റര്‍ഷിപ്പ്, നേതൃത്വ വികസനം എന്നിവയില്‍ ഇത്തരം കൂട്ടായ്മകള്‍ക്കുള്ള പങ്ക് മധു നമ്പ്യാര്‍ തന്റെ പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.

ഫെഡറല്‍ ഏജന്‍സികളിലെ പ്രവര്‍ത്തന രീതികള്‍ക്ക് സമാനമായ അനുഭവമാണ് ഇതിലൂടെ കുട്ടികള്‍ക്ക് ലഭിക്കുന്നതെന്നും, സഹകരണവുംആശയവിനിമയവും വിജയത്തിന് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രൊജക്ടര്‍, ബിഗ് സ്‌ക്രീന്‍, പോപ്പ്‌കോണ്‍, പിസ്സ, ഐസ്‌ക്രീം എന്നിവയടക്കം ഒരു തിയേറ്റര്‍ അനുഭവം തന്നെ ഒരുക്കിക്കൊണ്ട്കമ്മ്യൂണിറ്റി അംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണയോടെയാണ് സായാഹ്നം
അവിസ്മരണീയമാക്കിയത്.ഇവന്റ് പ്ലാനിംഗിലൂടെയും ഏകോപനത്തിലൂടെയും റേസ് ടു 75 അവേഴ്‌സ പദ്ധതിയുടെ ഭാഗമായി സര്‍വീസ് ലേണിംഗ് അവേഴ്‌സ് നേടാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നതെന്ന്സെക്രട്ടറി ഗീവര്‍ ചെറുവത്തൂരും, വൈസ് പ്രസിഡന്റ് ബിജോവിതയത്തിലും വ്യക്തമാക്കി.
ലളിതമായ ഒത്തുചേരലുകളെപ്പോലും
നേതൃത്വ പരിശീലനത്തിനുള്ള വേദികളാക്കി മാറ്റുന്ന കൈരളി ഓഫ്ബാള്‍ട്ടിമോറിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ പരിപാടിയിലൂടെ
തെളിയിക്കപ്പെട്ടതെന്നും അവര്‍ അറിയിച്ചു.
Kairali of Baltimore’s ‘Lights, Camera, Action’ Youth Movie Night was a hit; ‘Race to 75 Hours’ project kicks off













