കെ സി എസ് ഷിക്കാഗോയുടെ 2026 യുവജനോത്സവം മാർച്ച് 21 ന്

കെ സി എസ് ഷിക്കാഗോയുടെ 2026 യുവജനോത്സവം മാർച്ച് 21 ന്

ഷിക്കാഗോ: കെ സി എസ് ഷിക്കാഗോയുടെ 2026 യുവജനോത്സവം മാർച്ച് 21 ന് ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 6:00 വരെ ഡസ്പ്ലെയിൻസ് കമ്മ്യൂണിറ്റി സെൻ്ററിൽ വെച്ച് നടത്തപ്പെടും. ഈ വർഷത്തെ കെ.സി.എസ് ചിക്കാഗോയുടെ യുവജനോത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിലേക്കായി ജെസ്ലിൻ പ്ലാന്താനത്തിനെ തിരഞ്ഞെടുത്തു.

കെ സി എസ് ചിക്കാഗോയുടെ നിരവധി ബോർഡുകളിൽ പ്രവർത്തിച്ച്, നിരവധി വർഷത്തെ പ്രവർത്തന പരിചയമുള്ള ജസ്ലിൻ, ഇതിനു മുൻപും കെ സി എസ് യുവജനോത്സവം വളരെ വിജയകരമായി നടത്തിയെടുത്തിട്ടുള്ള വ്യക്തിയാണ്.

ഏറ്റെടുക്കുന്ന കാര്യങ്ങൾ വളരെ ഉത്തരവാദിത്വത്തോടെ, കാര്യക്ഷമമായി നടത്തിയെടുത്തുള്ള പാരമ്പര്യമാണ് ജെസലിൻ്റെത്. ഈ വർഷത്തെ കെ സി എസ് ഷിക്കാഗോയുടെ യൂത്ത് ഫെസ്റ്റിവൽ കോഡിനേറ്റർ ആയിട്ടുള്ള ജെസിലിൻ്റെ നിയമനം യൂത്ത് ഫെസ്റ്റിവലിൻ്റെ നടത്തിപ്പിന് പുതിയ മാനങ്ങൾ നൽകും എന്നതിൽ സംശയമില്ല.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കുട്ടികൾ അടുത്ത മാസം രജിസ്ട്രേഷൻ ഓപ്പൺ ആകുന്ന മുറയ്ക്ക് നേരത്തെ തന്നെ രജിസ്റ്റർ ചെയ്ത് തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണം എന്ന് ജെസ്ലിൻ വാർത്താ കുറിപ്പിൽ അറിയിക്കുകയുണ്ടായി. യൂത്ത് ഫെസ്റ്റിവലിൻ്റെ നടത്തിപ്പിനായി മുന്നോട്ട് വന്ന ജെസ്സലിനെ കെ സി എസ് ചിക്കാഗോ അഭിനന്ദിച്ചു.

Share Email
LATEST
More Articles
Top