കേരള കോണ്‍ഗ്രസ് എം യുഡിഎഫിന്റെ പാരമ്പര്യമുള്ള പാര്‍ട്ടി:കെ.സി വേണുഗോപാല്‍

കേരള കോണ്‍ഗ്രസ് എം യുഡിഎഫിന്റെ പാരമ്പര്യമുള്ള പാര്‍ട്ടി:കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എം യുഡിഎഫിന്റെ പാരമ്പര്യമുള്ള പാര്‍ട്ടിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരുമെന്നത് അഭ്യൂഹം മാത്രമമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. വരാന്‍ തീരുമാനിച്ചാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തും.

യുഡിഎഫിലേക്ക് വരാന്‍ താത്പര്യമുള്ള ഘടകകക്ഷികള്‍ താത്പര്യമറിയിച്ചാല്‍ പരിഗണിക്കും. എന്നാല്‍ ഈ വിഷയത്തില്‍ കേരള കോണ്‍ഗ്രസ് താത്പര്യവുമായി വന്നിട്ടില്ലെന്നും ഒരാളും ഔദ്യോഗികമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നുമാണ് കെ.സി വേണുഗോപാല്‍ വ്യക്തമാക്കുന്നത്.

Kerala Congress M is a party with the tradition of UDF: K.C. Venugopal
Share Email
LATEST
More Articles
Top