കെ.എച്ച്.എന്‍.എ കണക്റ്റിക്കട്ട്, മസാച്യുസെറ്റ്സ് റീജിയണല്‍ വൈസ് പ്രസിഡന്റായി ശ്രീലക്ഷ്മി അജയിനെ നാമനിര്‍ദേശം ചെയ്തു

കെ.എച്ച്.എന്‍.എ കണക്റ്റിക്കട്ട്, മസാച്യുസെറ്റ്സ് റീജിയണല്‍ വൈസ് പ്രസിഡന്റായി ശ്രീലക്ഷ്മി അജയിനെ നാമനിര്‍ദേശം ചെയ്തു

കണക്റ്റിക്കട്ട്: നോര്‍ത്ത് അമേരിക്കയിലെ മലയാളി ഹിന്ദുക്കളുടെ കേന്ദ്ര സംഘടനയായ കെ.എച്ച്.എന്‍.എ (KHNA) യുടെ കണക്റ്റിക്കട്ട്, മസാച്യുസെറ്റ്സ് റീജിയണല്‍ വൈസ് പ്രസിഡന്റായി (RVP) ശ്രീലക്ഷ്മി അജയിനെ നാമനിര്‍ദേശം ചെയ്തു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ മേഖലയില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ആര്‍.വി.പി എന്ന നിലയില്‍ ശ്രീലക്ഷ്മി സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെക്കുന്നത്.

ചങ്ങനാശേരി സ്വദേശിനിയായ ശ്രീലക്ഷ്മി തൊഴില്‍പരമായി ഡാറ്റാ സയന്റിസ്റ്റാണ്. മികച്ച ഒരു ഗായിക കൂടിയായ അവര്‍ കെ.എച്ച്.എന്‍.എയുടെ സാംസ്‌കാരിക-സാമൂഹിക വേദികളിലെ സജീവ സാന്നിധ്യമാണ്. മുന്‍പ് കേരള അസോസിയേഷന്‍ ഓഫ് കണക്റ്റിക്കട്ടിന്റെ (KACT) ബോര്‍ഡ് ഓഫ് ഡയറക്ടറായും ആര്‍ട്സ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള അവര്‍ക്ക് കലാ-സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിലും അവ പ്രോത്സാഹിപ്പിക്കുന്നതിലും മികച്ച നേതൃപാടവമുണ്ട്.

നിലവില്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം കണക്റ്റിക്കട്ടില്‍ താമസിക്കുന്ന ശ്രീലക്ഷ്മി, നമ്മുടെ സാംസ്‌കാരിക പൈതൃകം മുറുകെ പിടിച്ചുകൊണ്ട് സമൂഹത്തിന് ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ വരുംതലമുറകളിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.

ശ്രീലക്ഷ്മി അജയിന്റെ നിയമനത്തെ കെ.എച്ച്.എന്‍.എ പ്രസിഡന്റ് ടി. ഉണ്ണികൃഷ്ണന്‍ ഹൃദ്യമായി സ്വാഗതം ചെയ്തു. ‘കഴിഞ്ഞ രണ്ട് വര്‍ഷമായി കണക്റ്റിക്കട്ട് റീജിയണില്‍ വീണാ പിള്ളയോടൊപ്പം ചേര്‍ന്ന് കെ.എച്ച്.എന്‍.എയ്ക്ക് വേണ്ടി ശ്രീലക്ഷ്മി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ തികച്ചും അഭിനന്ദനാര്‍ഹമാണ്. അവരുടെ പ്രൊഫഷണല്‍ മികവും കലാപരമായ കഴിവും സംഘടനയുടെ ഭാവി പരിപാടികള്‍ക്ക് വലിയ കരുത്താകും,’ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ജനറല്‍ സെക്രട്ടറി സിനു നായര്‍, ട്രഷറര്‍ അശോക് മേനോന്‍, വൈസ് പ്രസിഡന്റ് സഞ്ജീവ് കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ ഹരിലാല്‍, ജോയിന്റ് ട്രഷറര്‍ അപ്പുക്കുട്ടന്‍ പിള്ള, ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്, ട്രസ്റ്റീ ബോര്‍ഡ് എന്നിവരും ശ്രീലക്ഷ്മി അജയിന് ആശംസകള്‍ നേര്‍ന്നു.

KHNA Nominates Sreelakshmi Ajay as Connecticut and Massachusetts Regional Vice President

Share Email
LATEST
Top