ഫോമാ കേരളാ കണ്‍വന്‍ഷന്‍ ബഹുജന പങ്കാളിത്തത്തില്‍ ചരിത്രം കുറിച്ചു; റൂമുകള്‍ സോള്‍ഡൗട്ടായി

ഫോമാ കേരളാ കണ്‍വന്‍ഷന്‍ ബഹുജന പങ്കാളിത്തത്തില്‍ ചരിത്രം കുറിച്ചു; റൂമുകള്‍ സോള്‍ഡൗട്ടായി

എ.എസ് ശ്രീകുമാര്‍

കോട്ടയം: സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള വിശിഷ്ട വ്യക്തികളുടെ പങ്കാളിത്തംകൊണ്ട് ഫോമായുടെ കേരളാ കണ്‍വന്‍ഷന്‍-2025 ചരിത്രം കുറിച്ചു. കോട്ടയം നഗരത്തിലെ എല്ലാ ഹോട്ടല്‍ മുറികളും സോള്‍ഡ് ഔട്ടായിരുന്നുവെന്ന് പ്രസിഡന്റ് ബേബി മണക്കുന്നേല്‍, കേരള കണ്‍വെന്‍ഷന്‍ ചെയര്‍ പീറ്റര്‍ കുളങ്ങര എന്നിവര്‍ അറിയിച്ചു. ജനുവരി 9-ാം തീയതി രാവിലെ 10 മണിമുതല്‍ വിന്‍ഡ്‌സര്‍ കാസില്‍ ഹോട്ടലിലെ വിന്‍ഡ്‌സര്‍ ഓഡിറ്റോറിയത്തിലേയ്ക്ക് വലിയ ജനപ്രവാഹമായിരുന്നു. രാത്രി 11 മണിയോടെയാണ് ചാരിറ്റിക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കണ്‍വന്‍ഷന്‍ സമാപിച്ചത്.

ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസിന്റെ നേതൃത്വത്തില്‍ ജനുവരി മൂന്നാം തീയതി പരുമല സെന്റ് ഗ്രിഗോറിയോസ് മെഡിക്കല്‍ മിഷന്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയുമായി സഹകരിച്ച് നടത്തിയ മെഡിക്കല്‍ ക്യാമ്പോടെയാണ് ഫോമാ കേരള കണ്‍വെന്‍ഷന് തുടക്കം കുറിച്ചത്. 5-ാം തീയതി പിറവത്ത് കമ്പാനിയന്‍സ് ക്ലബില്‍ നടന്ന ‘അമ്മയോടെപ്പം’ പരിപാടിയില്‍ നിര്‍ധന വിധവകളായ 600-ലധികം അമ്മമാര്‍ക്ക് മെഡിക്കല്‍ കിറ്റ് ഉള്‍പ്പെടെയുള്ള സഹായം നല്‍കി.

നിരവധി ജീവകാരുണ്യ പദ്ധതികള്‍ പ്രകാരം കോടിക്കണക്കിന് രൂപയുടെ സഹായങ്ങള്‍ നിര്‍ധനരായ നിരവധി ആളുകളില്‍ എത്തിക്കുകയും, അമ്പതോളം നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് പഠനസഹായം നല്‍കുകയും ചെയ്തു. വികലാംഗരായ ആളുകള്‍ക്കുള്ള മോട്ടോര്‍സൈക്കിള്‍, പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉള്ള ലാപ്‌ടോപ്പുകള്‍, തയ്യല്‍ മെഷീനുകള്‍, ഭവനങ്ങളുടെ താക്കോല്‍ദാനം തുടങ്ങിയവ കേരള കണ്‍വന്‍ഷന്‍ വേദിയില്‍ വച്ച് വിതരണം ചെയ്യപ്പെട്ടു.

പത്താം തീയതി കുമരകത്ത് നടത്തപ്പെട്ട ബോട്ടിങ്ങിന്റെ 150 രജിസ്‌ട്രേഷനുകളും പൂര്‍ത്തിയായിരുന്നതായി സെക്രട്ടറി ബൈജു വര്‍ഗീസും ട്രഷറര്‍ സിജില്‍ പാലക്കലോടിയും അറിയിച്ചു പതിനൊന്നാം തീയതി ഗോകുലം പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്ന ബിസിനസ് മീറ്റോടെയാണ് ഫോമാ കേരളാ കണ്‍വന്‍ഷന്‍ പരിപാടികള്‍ക്ക് സമാപനം കുറിക്കുക. ഫോമാ കേരള കണ്‍വന്‍ഷന് നാട്ടിലെത്തിയവര്‍ക്കും സാന്നിധ്യമറിയിച്ചവര്‍ക്കും ജോയിന്റ് സെക്രട്ടറി പോള്‍ ജോസും ജോയിന്റ് ട്രഷറര്‍ അനുപമ കൃഷ്ണനും നന്ദി അറിയിച്ചു.

Large public crowd appeared in FOMAA Kerala Convention held at Windsor Castle Hotel Kottayam

Share Email
LATEST
More Articles
Top