ഇസ്ലാമാബാദ്: ലഷ്‌കര്‍ ഇ തൊയ്ബ – ഹമാസ് നേതാക്കളുടെ കൂടിക്കാഴ്ച്ച ഇസ്‌ളാമാബാദില്‍ നടന്നു ഇസ്‌ളാമാബാദില്‍ പാകിസ്താന്‍ മര്‍ക്കസി മുസ്ലീം ലീഗ് (പിഎംഎംഎല്‍) സംഘടിപ്പിച്ച ചടങ്ങിലാണ് ഇരു സംഘടനയുടേയും നേതൃത്വം കൂടിക്കാഴ്ച്ച നടത്തിയത്.
ഇന്ത്യ ഭീകരസംഘടനയായ പ്രഖ്യാപിച്ച ലഷ്‌കര്‍ ഇ തൊയ്ബയുടെ കമാന്‍ഡര്‍ റാഷിദ് അലി സന്ദുവും ഹമാസിന്റെ മുതിര്‍ന്ന നേതാവ് നജി സഈറും തമ്മില്‍ കൂടിക്കാഴ്ച നടന്നത്. ഈ കൂടിക്കാഴ്ച്ച ഇരുവിഭാഗവും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ സൂചനയാണെന്ന റിപ്പോര്‍ട്ടുകളുണ്ട്.
ഹമാസ് നേതാവ് നജി സഈര്‍ നിരവധി വട്ടം പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2025 ഫെബ്രുവരിയില്‍ പാകിസ്താന്റെ അധീനതയിലുള്ള കശ്മീരില്‍ നജി സഈര്‍ ലഷ്‌കര്‍ ഇ തൊയ്ബ , ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍മാരോടൊപ്പം റാലിയില്‍ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു. 2024 ജനുവരി ഏപ്രില്‍ മാസങ്ങളില്‍ കറാച്ചിയിലും ഇസ്ലാമാബാദിലും നജി സഈര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. പാക്ക് രഹസ്യാന്വേഷണ സംഘടനയുടെ പിന്തുണയോടെയാണ് കൂടിക്കാഴ്ച്ചകളെന്നാണ് റിപ്പോര്‍ട്ട്
Lashkar-e-Taiba-Hamas leaders meet in Islamabad













