നായാട്ടിന് പോയപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞു;അബദ്ധത്തിൽ തോക്ക് പൊട്ടി വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു

നായാട്ടിന് പോയപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞു;അബദ്ധത്തിൽ തോക്ക് പൊട്ടി വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു

കോട്ടയം: നായാട്ടിന് പോയപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞ് അബദ്ധത്തിൽ തോക്ക് പൊട്ടി വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു ഉഴവൂര്‍ ഓക്കാട്ട് അഡ്വ. ജോബി ജോസഫ് (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. നായാട്ടിന് പോകുമ്പോഴായിരുന്നു അപകടം.

ഉഴവൂര്‍ പയസ്മൗണ്ട് ഭാഗത്തു നീരുരൂട്ടി റോഡിനു സമീപത്ത്  വെച്ചാണ് അപകടമുണ്ടായത്. ലൈസ ന്‍സുള്ള തോക്കുമായി  നായാട്ടിനു പോകാറുള്ള താണ് ജോബി.  തിങ്കളാഴ്ചയും നിറതോ ക്കുമായി സ്‌കൂട്ടറില്‍ പോകുകയായിരുന്നു.

കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ മറിഞ്ഞു. ഇതോടെ തോക്കുപൊട്ടി ചെവിയുടെ ഒരുവശത്ത് വെടിയുണ്ട തുളച്ചു കയറുകയാ യിരുന്നെന്ന് കുറവിലങ്ങാട് പൊലീസ് അറിയിച്ചു. 

Lawyer dies after gun accidentally goes off while hunting after scooter overturns

Share Email
LATEST
More Articles
Top